സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മോദി 19,576 കോടി രൂപയുടെ അഴിമതി നടത്തിഃ മമത

വിമെന്‍പോയിന്‍റ് ടീം

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ വന്‍ അഴിമതി നടത്തിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത. സര്‍ക്കാര്‍, സ്വകാര്യ ബാങ്കുകളില്‍ നിന്ന് പണം കടമെടുത്ത് മോദിയുടെ നേതൃത്വത്തില്‍ വന്‍ അഴിമതി നടത്തിയെന്നാണ് മമതയുടെ ആരോപണം.

റിസര്‍വ് ബാങ്ക് ഗവര്‍ണറായ ഉര്‍ജിത് പട്ടേലിനും അഴിമതിയില്‍ പങ്കുണ്ടെന്ന് മമത ആരോപിക്കുന്നു. ഈ അഴിമതി പുറത്ത് വരാതിരിക്കാന്‍ വേണ്ടിയാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചതെന്നും മമത ആരോപിച്ചു. ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപ്പറേഷൻ (GSPC) ന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് ചെയര്‍മാന്‍ ഓഫ് ഓഡിറ്റ് കമ്മിറ്റിയായിരുന്നു.

ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ എണ്ണ പര്യവേഷണത്തിനായി 19,576 കോടി രൂപ ചെലവഴിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മമതയുടെ ആരോപണം.

2005 മുതല്‍ പലപ്പോഴായി 19,576 കോടി രൂപയോളം ചെലവഴിച്ചിട്ടും ഒരടി പോലും പര്യവേഷണം ആരംഭിച്ചില്ലെന്നും ഇതിനു പിന്നില്‍ ക്രമക്കേടുണ്ടെന്നും മോദിയും ഉര്‍ജിത് പട്ടേലും ചേര്‍ന്ന് വന്‍ അഴിമതി നടത്തിയെന്നാണ് മമതയുടെ ആരോപണം.
കൃഷ്ണ ഗോദാവരി തീരത്ത് കണ്ടെത്തിയ 20 ട്രില്യണ്‍ ക്യൂബിക് ഫീറ്റ് പ്രകൃതി വാതക നിക്ഷേപത്തെ കുറിച്ച് കണ്ടെത്തിയെന്ന് അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്രമോഡിയാണ് അറിയിച്ചത്.

2,20,000 കോടി രൂപയുടെ ഗ്യാസ് നിക്ഷേപം ഇവിടെയുണ്ടെന്നാണ് മോദി അന്ന് പറഞ്ഞത്. ഇതോടെ ഇന്ത്യയിലെ ഊര്‍ജ്ജ ക്ഷാമം തീരുമെന്നും 2007ല്‍ വാതക സമാഹരണം ആരംഭിക്കാന്‍ കഴിയും എന്നായിരുന്നു മോഡിയുടെ പ്രഖ്യാപനം. തുടര്‍ന്ന് പര്യവേശഷണം നടത്താനായി റിലയന്‍സിന് കരാര്‍ കൊടുക്കുകയായിരുന്നു. 19,576 കോടി രൂപയോളം ചെലവഴിച്ചിട്ടും ഇത് വരെ ഒന്നും ഇവിടെ നിന്ന് ലഭിച്ചിട്ടില്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും