സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മോദിക്ക് പ്രസംഗം മാത്രമേ ഉളളൂ; ഉത്തരങ്ങളില്ലഃ മമത

വിമെന്‍പോയിന്‍റ് ടീം

നോട്ടുനിരോധനത്തിന്റെ ഗുണഭോക്താക്കള്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അനുയായികളും മാത്രമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദി ജനങ്ങളോട് കാട്ടിയ ക്രൂരത ഇന്ത്യയിലെ മറ്റൊരു പ്രധാനമന്ത്രിയും കാട്ടിയിട്ടുണ്ടാകില്ലെന്ന് മമത ആരോപിച്ചു.

പൊതുജനത്തിന്റെ പണമാണ് കേന്ദ്രസര്‍ക്കാര്‍ പിടിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ പണവും തന്റേതാണെന്നാണ് മോദി കരുതുന്നു. എവിടെയാണ് കള്ളപ്പണം? മോദി സര്‍ക്കാര്‍ പിടിച്ചുവെച്ചിരിക്കുന്നത് പൊതുജനത്തിന്റെ പണമാണ്. നികുതിദായകരുടെ പണം. നോട്ടുനിരോധന തീരുമാനം എടുക്കുന്നതിന് മുമ്പ് മോദി  വിദഗ്ധരുടെ ഉപദേശം തേടിയിരുന്നില്ലെന്നും മമത കുറ്റപ്പെടുത്തി.

രാജ്യത്തെ ജനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയ്ക്ക് ഒരു ചിന്തയുമില്ല. അതിനുപുറമെ എല്ലാവരുടേയും പണം കൊള്ളയടിക്കുകയും ചെയ്തു. നിലവിലെ പ്രധാനമന്ത്രിയുടെ കീഴില്‍ കേന്ദ്രഭരണം പൂര്‍ണമായും താളം തെറ്റി. നോട്ടുനിരോധനത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് മിണ്ടാട്ടമില്ല. കറന്‍സി നോട്ടുകളുടെ സംബന്ധിച്ച് ആരും വിശദാംശങ്ങള്‍ നല്‍കുന്നില്ല.

താനൊരു കടുവയാണെന്നും താന്‍ മാത്രമാണ് ശരിയെന്നും മോദി കരുതുന്നു. ചില ആലി ബാബമാരെ പോലെ എല്ലാം വളരെ രഹസ്യ സ്വഭാവത്തോടെയാണ് നടപ്പാക്കിയത്. ഭരണഘടനാ പദവിയാണ് താന്‍ വഹിക്കുന്നതെന്ന് മോദി  ഓര്‍ക്കണമെന്നും മമത പറഞ്ഞു.നാളെ എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ജനത്തിന് ഒരു പിടിയുമില്ല. മോദി ക്ക് പ്രസംഗിക്കാനേ അറിയൂ. ആര്‍ക്കും ഉത്തരം നല്‍കുന്നില്ല. കഴിഞ്ഞ ഒരു മാസമായി ജനം നേരിടുന്ന നോട്ടുദുരിതത്തിന്റെ ഉത്തരവാദിത്വം മോദി  ഏറ്റെടുക്കണമെന്നും മമത ആവശ്യപ്പെട്ടു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും