സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് അലഹാബാദ് ഹൈക്കോടതി

വിമെന്‍പോയിന്‍റ് ടീം

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് അലഹാബാദ് ഹൈക്കോടതി. മുസ്ലിം സ്ത്രീകളുടെ അവകാശ ലംഘനമാണ്. മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ഭരണഘടനയ്ക്ക് മുകളിലല്ലെന്നും കോടതി നിരീക്ഷിച്ചു.

മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.
മുസ്ലിം സ്ത്രീകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന അവകാശങ്ങള്‍ അനുവദിച്ച് നല്‍കിയിട്ടുണ്ട്. ഈ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് മുത്തലാഖ് എന്ന് ആചാരം. ഒരു വ്യക്തി നിയമ ബോര്‍ഡും ഭരണഘടനക്ക് മുകളിലല്ല. ഭരണഘടനക്ക് അനുസൃതമായിട്ടായിരിക്കണം വ്യക്തി നിയമ ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ഭരണഘടനാ ലംഘനമായ ആചാരങ്ങള്‍ നടത്താന്‍ ഒരു ബോര്‍ഡിനും അധികാരമില്ലെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.

അലഹബാദ് ഹൈക്കോടതി നിലപാടിനെതിരെ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് രംഗത്തെത്തി. കോടതിയുടേത് വിധിയല്ലെന്നും പരാമര്‍ശം മാത്രമാണെന്നും ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി പറഞ്ഞു. കോടതി നിലപാടിനെ താന്‍ പിന്തുണക്കുന്നില്ലെന്നും കോടതി നിരീക്ഷണം സുപ്രീംകോടതിയില്‍ നിലനില്‍ക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് റഷീദ് ആല്‍വി പ്രതികരിച്ചു. ഒരാളും ഭരണഘടനക്ക് മുകളിലല്ലെന്നും മത കാര്യത്തില്‍ ഒരാള്‍ക്കും ഇപെടാന്‍ സാധിക്കില്ലെന്നും റഷീദ് ആല്‍വി ചൂണ്ടിക്കാട്ടി.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നും ലിംഗനീതിക്ക് എതിരാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മറ്റു മുസ്ലിം സംഘടനകളും രംഗത്തുണ്ട്. 

മുത്തലാഖും നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും ഭരണഘടന വിഭാവനം ചെയ്യുന്ന ലിംഗ നീതിക്ക് എതിരാണെന്നും മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതാദ്യമായാണ് വിഷയത്തില്‍ കേന്ദ്രം എതിര്‍പ്പ് അറിയിച്ചത്.
എന്നാല്‍ മുത്തലാഖ് മതാചാരത്തിന്റെ ഭാഗമാണെന്നും അതില്‍ മാറ്റം അസാധ്യമാണെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡും എതിര്‍ സത്യവാങ്മൂലം സമര്‍പിച്ചിട്ടുണ്ട്. മത വിശ്വാസ പ്രകാരം ജീവിക്കാന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും