സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മമതാ ബാനര്‍ജി കയറിയ വിമാനത്തിന്റെ ഇന്ധനം തീര്‍ന്ന സംഭവം: പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

വിമെന്‍പോയിന്‍റ് ടീം

 ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സഞ്ചരിച്ചിരുന്ന വിമാനം മതിയായ ഇന്ധനമില്ലാത്തതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കാന്‍ വൈകിയതിന് ആറു പെലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തിനെതിരായുള്ള സമരം കഴിഞ്ഞ് ബംഗാളിലേക്ക് തിരികെ പോവുകയായിരുന്നു മമത. ഇന്ധനം തീരാറായ വിമാനം കൊല്‍ക്കത്ത വിമാനത്താവളത്തിനടുത്തെത്തിയെങ്കിലും പെട്ടെന്നിറക്കാനായില്ല. ലാന്‍ഡ് ചെയ്യാനായി ഒരേ സമയം 7 വിമാനങ്ങള്‍ ആകാശത്തുണ്ടായിരുന്നതാണ് കാരണം. കുറച്ച് സമയത്തിനു ശേഷം പെട്ടെന്നു തന്നെ വിമാനം നിലത്തിറക്കി. മമത സഞ്ചരിച്ചിരുന്ന ഇന്റിഗോ വിമാനത്തിലെ രണ്ട് പൈലറ്റുമാര്‍ക്കു പുറമെ, ഇതിനു മുമ്പ് വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ് വിമാനങ്ങളിലെ പൈലറ്റുരെയും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ സസ്‌പെന്റ് ചെയ്തു. ഓരോ കമ്പനികളിലെയും രണ്ടു പൈലറ്റുമാര്‍ വീതമാണ് സസ്‌പെന്റ് ചെയ്തത്.

മുഖ്യമന്ത്രി കയറിയ വിമാനം ഇങ്ങനെ അടിയന്തരമായി നിലത്തിറക്കേണ്ട വന്നസംഭവത്തിന്റെ പശ്ചാത്തലത്തിലുണ്ടായ അന്വേഷണത്തിനു പിന്നാലെയാണ് നടപടി. എന്നാല്‍, നടപടിയില്‍ എയര്‍ലൈനുകള്‍ അസന്തുഷ്ടരാണ്. അരമണിക്കൂറോളം വട്ടമിട്ടു പറക്കാന്‍ ആവശ്യമായ ഇന്ധനവുമായാണ് സാധാരണയായി ഒരു വിമാനം പറന്നുയരുന്നത്. കൊല്‍ക്കത്തില്‍ ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കുന്നത് വരെ വട്ടമിട്ടു പറക്കുന്നതിന് മതിയായ ഇന്ധനമില്ലെന്നും ലാന്റിംഗിനായി ഭുവനേശ്വര്‍ വിമാനത്താവളത്തെ ആശ്രയിക്കേണ്ടി വരുമെന്നുമാണ് പൈലറ്റുമാര്‍ അറിയിച്ചതെന്ന് കമ്പനികള്‍ പറയുന്നത്. അതേസമയം പൈലറ്റിനും കൊല്‍ക്കത്ത എയര്‍ ട്രാഫിക്ക് കണ്‍ട്രോളിനുമിടയില്‍ ആശയവിനിമയം നടത്തുന്നതില്‍ തടസം നേരിട്ടെന്ന് ഇന്റിഗോ പറയുന്നുണ്ട്.

ശൈത്യകാലമായതിനാല്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടാനും മറ്റും സാധ്യതയുള്ളതിനാല്‍ മതിയായ ഇന്ധനമില്ലാതെ യാത്ര തിരിക്കുന്നതിനുള്ള ശക്തമായ മുന്നറിയിപ്പായിട്ടാണ് കര്‍ശനമായ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. മമത യാത്ര ചെയ്ത വിമാനം സമയത്തിന് ലാന്‍ഡ് ചെയ്യാത്തതിനെ തുടര്‍ന്ന് തൃണമൂല്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും