സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ദേശദ്രോഹക്കുറ്റം : ജെഎൻയു പ്രഫസർക്കെതിരെ എബിവിപിയുടെ പരാതി

വിമന്‍ പോയിന്റ് ടീം


ദേശദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട്   ജ  വഹർലാൽ നെഹ്രു സർവകലാശാല അധ്യാപികയായ നിവേദിത മേനോനെതിരെ എബിവിപിയുടെ പരാതി. അഫ്സൽഗുരു അനുകൂല മുദ്രാവാക്യങ്ങളെ പിന്തുണച്ചു എന്നതാണ് പ്രഫസർക്കെതിരെ ബിജെപി അനുകൂലസംഘടനകൾ ഉയർത്തുന്ന ആരോപണം. ദേശവിരുദ്ധമുദ്രാവാക്യം വിളിക്കാൻ പ്രഫസർ നിവേദിത മേനോൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു എന്നാരോപിച്ച്  ജവഹർലാൽ നെഹ്രു സർവകലാശാല സ്റ്റുഡന്റ്സ് യൂണിയന്റെ ജോയിന്റ് സെക്രട്ടറി സൌരഭ് കുമാർ ശർമവസന്ത്കുഞ്ജ് പൊലീസിൽ പരാതി നൽകി. എന്നാൽ ദേശവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്ന് പ്രഫസർ പ്രതികരിച്ചു.
സർവകലാശാലയിലെ ഒരു സംഘം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്നതിനിടെയുണ്ടായ പരാമർശത്തിന്റെ പേരിലാണ് നിവേദിതയ്ക്കെതിരെ പരാതി ഉയർന്നത്. സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ ജമ്മുകശ്മീരിന്റെ സ്വയംഭരണാവകാശത്തെ കുറിച്ചുള്ള പരമാർശങ്ങളാണ് എബിവിപിയെ ചൊടിപ്പിച്ചത്.ജമ്മുകശ്മീരിൽ നിന്നുയരുന്ന മുദ്രാവാക്യങ്ങൾക്കും ഇന്ത്യയിൽ പ്രസക്തിയുണ്ടെന്ന് നിവേദിത പറഞ്ഞു.സ്വാതന്ത്ര്യത്തിനായി അവിടെ നിന്നുയരുന്ന ആവശ്യങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല.ജമ്മു കശ്മീരിന്റെ വലിയൊരു പങ്ക് പ്രദേശവും ബലംപ്രയോഗിച്ച് ഇന്ത്യ കൈവശപ്പെടുത്തിവച്ചിരിക്കുകയാണ് എന്നും നിവേദിത ആരോപിച്ചു. 
സാമ്രാജ്യത്വശക്തിയായി മാറുന്ന ഇന്ത്യയുടെ മുപ്പത്ശതമാനത്തിലധികവും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. പ്രത്യേക സായുധ നിയമങ്ങളുടെ പേരിൽ ആളുകളെ ചവിട്ടിയരയ്ക്കുകയാണ് ഇവിടങ്ങളിൽ എന്നും നിവേദിത സർവകലാശാലയിലെ പ്രസംഗത്തിൽ പറഞ്ഞു.
കമ്പറേറ്റീവ് പൊളിറ്റിക്സ് ആന്റ് പൊളിറ്റിക്കൽ തിയറി എന്ന വിഷയത്തിൽ സർവകലാശാലയിലെ ഇന്റർനാഷനൽ സ്റ്റഡീസ് സ്കൂളിൽ പഠിപ്പിക്കുകയാണ് നിവേദിത. രാഷ്ട്രീയമീമാംസയിൽ വിദഗ്ധയായ നിവേദിതയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് എന്നാരോപിച്ച് വിവിധതലങ്ങളിൽ നിന്ന് പ്രതിഷേധമുയരുന്നുണ്ട്. 
ഫെബ്രുവരി പതിനാറിന് ദില്ലി പട്യാല ഹൌസ് കോടതിയിൽ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിന്റെ കേസിൽ വാദം കേൾക്കാനെത്തിയ പ്രഫസർ നിവേദിത ഉൾപ്പടെയുള്ളവർക്ക് അഭിഭാഷകരിൽ നിന്ന് മർദ്ദനമേറ്റിരുന്നു.



പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും