സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മോഡിയുടെ ഭരണത്തില്‍ രാജ്യത്തെ 90 ശതമാനം ജനങ്ങളാണ് ഫക്കീറുമാരായത്ഃ മായാവതി

വിമെന്‍പോയിന്‍റ് ടീം

പ്രധാനമന്ത്രിയുടെ ഫക്കീര്‍ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ബിഎസ്പി അദ്ധ്യക്ഷ മായാവതി. മോഡിയുടെ തീരുമാനം രാജ്യത്തെ 90 ശതമാനം ജനങ്ങളെയാണ് ഫക്കീറുമാരാക്കിയതെന്നായിരുന്നു മായാവതിയുടെ വിമര്‍ശനം.

മോഡിയല്ല ഫക്കീറായത്, പക്ഷേ രാജ്യത്തെ 90 ശതമാനം ജനങ്ങളാണ് ഫക്കീറുമാരായത് എന്നായിരുന്നു മായാവതിയുടെ പരാമര്‍ശം. നരേന്ദ്രമോഡിയുടെ നോട്ട് നിരോധന തീരുമാനം രാജ്യത്തെ സാധാരണക്കാരെ പാപ്പരാക്കുകയായിരുന്നുവെന്നും മായാവതി പറഞ്ഞു. ബാബാ സാഹേബ് അംബേദ്ക്കറുടെ 61ാം ചരമവാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മായാവതി.

അഴിമതിക്കാര്‍ക്കെതിരെ പ്രതികരിക്കുന്നതിന്റെ പേരില്‍ ഒരു കുറ്റക്കാരനെന്ന പോലെ ഞാന്‍ വേട്ടയാടപ്പെടുകയാണ്. പക്ഷെ എതിരാളികള്‍ക്ക് എന്നെ എന്ത് ചെയ്യാന്‍ കഴിയും? ഞാനൊരു ഫക്കീറാണ്. ഞാന്‍ എന്റെ ഭാണ്ഡവുമായി പോകുമെന്നായിരുന്നു മോഡിയുടെ പരാമര്‍ശം. ഇതിനെതിരായാണ് മായാവതിയുടെ വിമര്‍ശനം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും