സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കരുതലിന്റെ ‘അമ്മ ബ്രാന്‍ഡ്’

വിമെന്‍പോയിന്‍റ് ടീം

കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക്‌ അമ്മ ബ്രാന്‍ഡില്‍ ഉപ്പു മുതല്‍ സിമന്റ് വരെ തമിഴ്‌നാട്ടിനുടനീളമെത്തിച്ചു. സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികളുടെ ഭാഗമായി അമ്മ ബ്രാന്‍ഡില്‍ പുറത്തിറക്കിയതും വരാനിരിക്കുന്നതുമായ പദ്ധതികള്‍ ഇവയാണ്.കുറഞ്ഞ വിലയ്ക്ക് ഉപ്പ്. ഡബിള്‍ ഫോര്‍ട്ടിഫൈഡ്, റിഫൈന്‍ഡ് ഫ്രീ ഫ്ളോ അയഡൈസ്ഡ്, ലോ സോഡിയം എന്നിങ്ങനെ മൂന്നുതരത്തിലുള്ള ഉപ്പാണ് കുറഞ്ഞ വിലയ്ക്ക് തമിഴ്നാട് സാള്‍ട്ട് കോര്‍പറേഷന്‍ വിപണിയിലെത്തിക്കുന്നത്. ജനങ്ങള്‍ക്ക് നിലവാരമുള്ള,ആരോഗ്യകരമായ ചെലവുകുറഞ്ഞ ഉപ്പ് നല്‍കുകയാണു ലക്ഷ്യം.

അമ്മ കാന്റീനുകള്‍-ഒരു രൂപയ്ക്ക് ഇഡലിയും അഞ്ചുരൂപയ്ക്ക് തൈരുസാദവും, സാമ്പാര്‍ സാദം എന്നിവയും ലഭിക്കുന്ന അമ്മ കാന്റീനുകള്‍ ജനങ്ങള്‍ വരവേറ്റു.

അമ്മ സൈക്കിളുകള്‍, ലാപ്‌ടോപ്പുകള്‍-സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പുകളും സൈക്കിളുകളും നല്‍കുന്ന പദ്ധതി.

അമ്മ മരുന്നുകള്‍-കുറഞ്ഞ വിലയ്ക്ക് ഇംഗ്ലീഷ് മരുന്നുകള്‍

അമ്മ കുപ്പിവെള്ളം-പത്തു രൂപയ്ക്ക് ഒരു ലിറ്റര്‍ കുപ്പിവെള്ളം

അമ്മ സിനിമ-കുറഞ്ഞ നിരക്കില്‍ സിനിമ

അമ്മ സൗജന്യ വൈദ്യുതി-തമിഴ്‌നാട്ടിലെ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും 100 യൂണിറ്റ് വൈദ്യുതി സൗജന്യം, പ്രതിവര്‍ഷ ബാധ്യത 1609 കോടി

സ്വര്‍ണത്താലി-നിര്‍ധന യുവതികള്‍ക്ക് ഒരു പവന്‍ സ്വര്‍ണത്താലിയും 50,000 രൂപയും

അമ്മശിശുസംരക്ഷണ സഞ്ചി-സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആയിരം രൂപ വിലയുള്ള നസ്തുക്കളങ്ങിയ സഞ്ചി സൗജന്യമായി നല്‍കുന്നു.

അമ്മ ഗൃഹോപകരണങ്ങള്‍

അമ്മ സൗജന്യ ആരോഗ്യപദ്ധതി-
കുറഞ്ഞ നിരക്കില്‍ ഹെല്‍ത്ത് ചെക്കപ്പ്

അമ്മ ടൂവിലര്‍ സര്‍വീസിങ്
സ്ത്രീകള്‍ ക്ക് ഉള്‍പ്പെടെ ഇരുചക്രവാഹന റിപ്പയറിങ്ങില്‍ പരിശീലനം.

അമ്മ വിത്ത്-കുറഞ്ഞവിലയ്ക്ക് നലവാരമുള്ള വിത്തുകള്‍

അമ്മ സിമന്റ്-സിമന്റുവില കുത്തനെ കുടിയപ്പോള്‍ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വീടുനിര്‍മ്മാണത്തിനും മറ്റ് അറ്റകുറ്റപണികള്‍ക്കും കുറഞ്ഞ നിരക്കില്‍ സിമന്റ് ലഭ്യമാക്കുന്ന പദ്ധതി. 190 രൂപയാണ് ഒരു ചാക്ക് സിമന്റിന്റെ വില.

അമ്മ വൈഫൈ-
പൊതു സ്ഥലങ്ങളില്‍ സൗജ്യമായി വൈഫൈ

വരാനിരിക്കുന്ന പദ്ധതികള്‍
2011 ലെ പ്രകടനപത്രികയിലും ജയലളിത നിരവധി സൗജന്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സൗജന്യ അരി വിതരണം, കന്നുകാലികള്‍, പൊങ്കാലിനു കിറ്റ്, ഫാന്‍, ഗ്രൈന്‍ഡര്‍ അങ്ങനെ സാധാരണക്കാര്‍ക്ക് വേണ്ട ഒട്ടേറെ പദ്ധതികള്‍ ഇനി വരാനിക്കുന്നു. കൂടാതെ തമഴ്‌നാട്ടിലെ 11 സ്ഥലങ്ങളില്‍ അമ്മ ക്ല്യാണ മണ്ഡപങ്ങള്‍ നിര്‍മിക്കുമെന്നും ജയലളിത പ്രഖ്യാപിച്ചിരുന്നു. 2015 ഒക്ടോറിലെ ആഗോള നിക്ഷേപക സംഗമത്തില്‍ ലക്ഷ്യമിട്ടത് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം, ധാരണാപത്രം ഒപ്പിട്ടത് 2.42 ലക്ഷം കോടിയുടെ പദ്ധതികള്‍ക്കാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും