സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ത്യന്‍ രാഷ്ട്രീയത്തിനു തീരാനഷ്ടം, ജയലളിതയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം

വിമെന്‍പോയിന്‍റ് ടീം

തിങ്കളാഴ്ച രാത്രി അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോഡി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി,മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

ജയലളിതയുടെ മരണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ വിടവുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജയലളിതയുടെ ജനങ്ങളുമായുള്ള ബന്ധം ഏറെ വലുതായിരുന്നു. ജനക്ഷേമ തല്‍പരയും പാവങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും സ്ത്രീകളുടെയും ഉന്നമനത്തിന് ശ്രമിക്കുകയും ചെയ്ത നേതാവിനേയാണ് നഷ്ടമായതെന്ന് മോദി അനുശോചിച്ചു.

ആര്‍ക്കും കീഴടക്കാന്‍ പറ്റാത്ത സ്വന്തം ജീവിതംകൊണ്ട് പടവെട്ടിയായിരുന്നു ജയലളിത തന്റെ രോഗാവസ്ഥയോടും യുദ്ധം ചെയ്തതെന്ന് കോണ്ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി പറഞ്ഞു. അവരുടെ വിയോഗത്തില്‍ താന്‍ ഏറെ ദുഖിതരാണെന്നും തന്റെ അനുശോചന സന്ദേശത്തില്‍ സോണിയാ ഗാന്ധി പറഞ്ഞു.

വ്യക്തി പ്രഭാവവും, ദീര്‍ഘവീക്ഷണവും, ജനപ്രീതിയും, കാര്യശേഷിയുമുള്ള നേതാവിനെയാണ് നഷ്ടമായെതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുശോചിച്ചു. തമിഴ്‌നാടിന്റെയും അവിടത്തെ ജനങ്ങളുടെയും സാമൂഹിക സാമ്പത്തിക പുരോഗതിക്ക് സമര്‍പ്പിച്ച ജീവിതമായിരുന്നു ജയലളിതയുടേത്. തമിഴ്‌നാടിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും അവര്‍ നല്‍കിയ സംഭാവനകള്‍ ദീര്‍ഘകാലം ഓര്‍മ്മിക്കപ്പെടുമെന്നും രാഷ്ട്രപതി അനുശോചിച്ചു.

ഇന്ത്യ കണ്ട അസാധാരണത്വമാര്‍ന്ന രാഷ്ട്രീയ പ്രതിഭയായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സവിശേഷമായ നേതൃത്വ പാടവം അത്യപൂര്‍വമായ ഭരണ നൈപുണ്യം എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജയലളിതയെ വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാക്കി. കേരളത്തോട് സവിശേഷ മമതാബന്ധം പുലര്‍ത്തിയിരുന്ന അവര്‍ എന്നും തമിഴര്‍ക്കും മലയാളികള്‍ക്കുമിടയില്‍ സാഹോദര്യം നില നില്‍ക്കുന്നതിന് വേണ്ടി പരിശ്രമിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും