സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കരുതലാണ് ജയയുടെ ജനകീയത

വിമെന്‍പോയിന്‍റ് ടീം

നാല്‍പ്പത് വര്‍ഷം മുമ്പ് ‘ജീസസ്’ എന്ന സിനിമയില്‍ ജയലളിതയുമായി ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കെപി ഉമ്മറും ആ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഹെറോദ രാജാവിന്റെ മകള്‍ സലോമിയായാണ് ജലളിത അന്ന് ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. രാജസദസ്സില്‍ ജയലളിത നൃത്തം ചെയ്യുന്നതും അതിന് ശേഷം പിതാവായി അഭിനയിച്ച കെപി ഉമ്മര്‍ അവരോട് എന്തുവേണമെങ്കിലും ചോദിക്കാന്‍ ആവശ്യപ്പെടുന്ന ആ രംഗവും ഇപ്പോഴും ഓര്‍മ്മയുണ്ട്. ആ സിനിമയിലെ എന്റെ ഏക സംഭാഷണവും ഈ രംഗത്തില്‍ തന്നെയായിരുന്നു.
അന്നത്തെ തമിഴ് താരങ്ങള്‍ മറ്റ് നടന്മാരെ പോലെയായിരുന്നില്ല. അവര്‍ ദൈവസമന്‍മാരെ പോലെയായിരുന്നു. അവരോട് സംസാരിക്കാനോ അടുത്ത് ഇടപഴകാനോ സാധിച്ചത് വളരെ ചുരുക്കം പേര്‍ക്ക് മാത്രമാണ്. പിന്നീട് കാര്യമായി അവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഭരണാധികാരി എന്ന നിലയില്‍ അവര്‍ക്ക് ജനങ്ങള്‍ക്ക് ഇടയില്‍ വ്യക്തമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ് തമിഴ്നാട്ടിലെ ഇപ്പോഴത്തെ ജനങ്ങളുടെ പ്രതികരണത്തില്‍നിന്ന് മനസ്സിലാകുന്നത്.

ആദ്യകാലത്തെ സഹപ്രവര്‍ത്തകരോട് പോലും പിന്നീട് വലിയ പദവികള്‍ അലങ്കരിക്കുമ്പോഴും സ്‌നേഹപൂര്‍വ്വം പെരുമാറിയ അനുഭവമാണ് ഓര്‍ത്തെടുക്കാനുള്ളത്. ചലചിത്രതാരം സുകുമാരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിത ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് ചികിത്സാ ചെലവ് വഹിക്കാമെന്ന് സമ്മതിച്ചു. ഇത്രയും കരുതല്‍ മറ്റുള്ളവരില്‍ കാണില്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും