സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജയലളിത വിടവാങ്ങി

വിമെന്‍പോയിന്‍റ് ടീം

മൂന്നു പതിറ്റാണ്ടിലേറെ ദ്രാവിഡ രാഷ്ട്രീയത്തെ ഒറ്റവിരല്‍തുമ്പില്‍ നയിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത അന്തരിച്ചു. രണ്ടരമാസത്തെ ചികിത്സയ്‌ക്കൊടുവില്‍ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ജയലളിതയുടെ മരണം അപ്പോളോ ആശുപത്രി സ്ഥിരീകരിച്ചു. രാത്രി 11.30ഓടെയാണ് മരണം സംഭവിച്ചത്. രോഗം ഭേദപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്. സെപ്തംബര്‍ 22നാണ് ജയലളിതയെ പനിയും നിര്‍ജലീകരണവും മൂലം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അപ്പോളോ ആശുപത്രിയില്‍ നിന്നും മാറ്റുന്ന മൃതദേഹം ജയയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനില്‍ എത്തിക്കും. ഇവിടെ രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ള പ്രമുഖര്‍ക്ക് അന്തിമോപചാരം അര്‍പിക്കാന്‍ അവസരമൊരുക്കും. രാവിലെ മുതല്‍ രാജാജി ഹാളില്‍ പൊതുതര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം വൈകിട്ട് നടക്കും. ചെന്നൈ മറീനാ ബീച്ചിലെ എംജിആര്‍ സ്മാരകത്തിന് സമീപമാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക.
ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഏഴ് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. ജയലളിതയുടെ മൃതദേഹമുള്ള അപ്പോളോ ആശുപത്രിക്ക് മുന്നില്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ കൂട്ടമായെത്തി വിലപിക്കുകയാണ്.
ജയയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

ഞായറാഴ്ച്ച രാത്രി ഒമ്പതുമണിയോടെയാണ് ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായി എന്ന വിവരം പുറത്തുവന്നത്. ഇതോടെ അപ്പോളോ ആശുപത്രി പരിസരത്ത് ആയിരക്കണക്കിന് അനുയായികള്‍ തടിച്ചുകൂടി. ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവും മന്ത്രിമാരും ആശുപത്രിയില്‍ രാത്രിതന്നെ എത്തി. അടിയന്തരസാഹചര്യങ്ങള്‍ നേരിടുന്നതിനായി പൊലീസിന് പുറമെ അര്‍ധസൈനിക വിഭാഗത്തിന്റെ സേവനം കൂടി ഉറപ്പുവരുത്തി. അയല്‍ സംസ്ഥാനങ്ങളിലുള്ള പൊലീസിന്റെ സഹായവും തമിഴ്‌നാട് സര്‍ക്കാര്‍ തേടി.

മൈസൂരിനടുത്തായിരുന്നു ജയലളിതയുടെ ജനനം. മൈസൂരിലെ രാജകുടുംബവുമായി അടുത്ത ബന്ധമുള്ള കുടുംബമായിരുന്നു ജയലളിതയുടേത്. രണ്ടാമത്തെ വയസ്സില്‍ ജയലളിതയ്ക്ക് അച്ഛന് നഷ്ടമായി. പിന്നീട് ജയലളിതയുടെ കുടുംബം ബംഗലുരുവിലേക്ക് താമസം മാറി. അമ്മ തമിഴ് സിനിമയില്‍ അഭിനയിച്ചുതുടങ്ങിയതോടെ ജീവിതം ചെന്നൈയിലേക്ക് മാറ്റി. പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ജയലളിതയും വെള്ളിത്തിരയിലെത്തി. 1961 ഒരു ഇംഗ്ലീഷ് സിനിമയില്‍ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം.1965ല്‍ കന്നഡ സിനിമയില്‍ ആദ്യം നായികയായി. സി വി ശ്രീധര്‍ സംവിധാനം ചെയ്ത 'വൈനൈറ ആദി' എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലെ അരങ്ങേറ്റം. പി്ന്നീട് തെലുങ്കിലും അറിയപ്പെടുന്ന താരമായി മാറി ജയലളിത. 1980 വരെ തിരക്കുള്ള താരമായി നിരവധി സിനിമകളില് അവര്‍ അഭിനയിച്ചു.

1982ലാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ജയലളിത കടക്കുന്നത്. എംജിആറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു രാഷ്ട്രീയത്തിലെത്തിയത്. 1984ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991ലാണ് ആദ്യമായി മുഖ്യമന്ത്രിയാവുന്നത്. 1996ല്‍ അധികാരത്തിലെത്താന്‍ സാധിക്കാതെ പോയി ജയലളിതക്ക്. 2001ല്‍ കോടതി വിധി കാരണം മത്സരിക്കാന്‍ കഴിയാതെ പോയ ജയലളിത 2002ല്‍ കോടതി വിധിയെ ജയിച്ച് മുഖ്യമന്ത്രിയായി. 2006ല്‍ അടിതെറ്റിയ ജയലളിത 2011ല്‍ തിരിച്ചു വരികയും 2016ല്‍ നടന്ന തെരഞെടുപ്പില്‍ ജയിച്ച് തുടര്‍ച്ചയായി ഭരണം കൈയ്യാളി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും