സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബാങ്കില്‍ ക്യൂ നില്‍ക്കുന്നതിനിടെ ഗര്‍ഭിണി പ്രസവിച്ചു

വിമെന്‍പോയിന്‍റ് ടീം

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ബാങ്കില്‍ ക്യൂ നില്‍ക്കുന്നതിനിടെ യുവതി പ്രസവിച്ചു. ദേഹത് ജില്ലയിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വരി നില്‍ക്കുന്നതിനിടെ സര്‍വേഷ എന്ന മുപ്പതുകാരിയാണ് പ്രസവിച്ചത്.ഭര്‍തൃമാതാവുമൊത്താണ് സര്‍വേഷ ബാങ്കിലെത്തിയിരുന്നത്. പണം ലഭിക്കുന്നതിനായി തുടര്‍ച്ചയായി രണ്ടാം ദിനമാണ് യുവതി ബാങ്കിലെത്തിയിരുന്നത്.

കുഞ്ഞിന് കുഴപ്പൊന്നുമില്ലെന്നും അതേ സമയം യുവതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ഭര്‍തൃമാതാവ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ സര്‍വേഷയുടെ ഭര്‍ത്താവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഭര്‍ത്താവിന്റെ മരണത്തിലുള്ള നഷ്ടപരിഹാരം വാങ്ങുന്നതിനായാണ് സര്‍വേഷ ബാങ്കിലെത്തിയിരുന്നത്.

നവംബര്‍ 8 മുതല്‍ രാജ്യത്ത് നോട്ടുനിരോധനം നിലവില്‍ വന്നതോടെ ബാങ്കുകള്‍ക്ക് മുന്നിലും എ.ടി.എമ്മുകള്‍ക്ക് മുന്നിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.നോട്ടുനിരോധനത്തെ തുടര്‍ന്ന് 90 ആളുകള്‍ മരണപ്പെട്ടുവെന്നാണ് കണക്കുകള്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും