സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

117-ന്റെ പിറന്നാള്‍ മധുരവുമായി ലോകത്തിലെ ഏറ്റവും പ്രായമേറിയ മുത്തശ്ശി !

വിമെന്‍പോയിന്‍റ് ടീം

ഇറ്റലിയില്‍ എമ്മ മൊറാനോ 117ന്റെ പിറന്നാള്‍ യൗവനത്തിലാണ്. 1899ല്‍ ജനിച്ച എമ്മയുടെ ഇനര്‍ജിയുടെ രഹസ്യം മുട്ടയോടുള്ള അടങ്ങാത്ത ഇഷ്ടം. 117ആം പിറന്നാള്‍ കേക്കുമുറിച്ച് ആഘോഷിക്കുകയാണ് ലോകത്തിലെ ഏറ്റവും പ്രായമേറിയ വനിത. ജീവിതം കഠിനമേറിയതായിരുന്നെങ്കിലും എല്ലാത്തിനേയും അതിജീവിച്ചു. ഒന്നാം ലോകമഹായുദ്ധ കാലത്ത് ഭര്‍ത്താവ് മരിച്ചു. പിന്നീട് ഇഷ്ടമില്ലാത്ത ഒരാളെ വീണ്ടും വിവാഹം കഴിക്കേണ്ടി വന്നു. തന്റെ കുഞ്ഞ് മരിക്കുന്നത് കണ്ടുനില്‍ക്കേണ്ടി വന്നു. അങ്ങനെ പ്രതിസന്ധികളേറെ കടന്നാണ് 117ല്‍ എമ്മ നോട്ട് ഔട്ടായി നില്‍ക്കുന്നത്. ഇനിയും പിറന്നാളുകള്‍ ആഘോഷിക്കാനുള്ള ആരോഗ്യത്തിനായി മുത്തശ്ശിക്ക് ആശംസകളേകുകയാണ് ലോകം ഒന്നടങ്കം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും