സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മോദി പേ പി.എം-​ മമത

വിമെന്‍പോയിന്‍റ് ടീം

നോട്ടു മാറ്റത്തിൽ പ്രധാനമന്ത്രി ന​രേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച്​ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നോട്ടു അസാധുവാക്കലിനു ശേഷമുള്ള രാജ്യത്തെ അവസ്ഥ അടിയന്തരാവസ്ഥയേക്കാൾ മോശമാണ്​. സാമ്പത്തിക അടിയന്തരാവസ്ഥയാണ്​ കേന്ദ്രസർക്കാർ നോട്ടു മാറ്റത്തിലൂടെ നടപ്പാക്കുന്നതെന്നും മമത ആരോപിച്ചു. നോട്ട്​ അസാധുവാക്കൽ നടപടിക്കെതിരെ പാട്​നയിൽ നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.

ബിഗ്​ ബസാറി​െൻറ ബിഗ്​ ബോസാണ്​ നമ്മുടെ പ്രധാനമന്ത്രിയായിരിക്കുന്നത്​. യുവാക്കൾ പേ ടിഎം എന്നു പറയുന്നതിനു പകരം ഇപ്പോൾ പേ പി.എം എന്നുമാറ്റിയിട്ടുണ്ട്​. അത്യാവശ്യങ്ങൾക്ക്​ വേണ്ടി സ്​ത്രീകൾ സ്വരൂപിക്കുന്ന പണം പോലും മോദി തിരിച്ചുവാങ്ങിയിരിക്കുകയാണ്​. ഇത്​ സ്​ത്രീകളെ അപമാനിക്കുന്നതിന്​ തുല്യമാണെന്നും മമത കുറ്റപ്പെടുത്തി.

 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും