സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കോളേജ് അധികൃതരുടെ അനാസ്ഥ: ആദിവാസി പെണ്‍കുട്ടിയുടെ ഉന്നത പഠനം മുടങ്ങി

ആതിര

         തിരുവനന്തപുരം ഹോമിയോ മെഡിക്കൽ കോളേജ്  അധികൃതരുടെ അനാസ്ഥ കാരണം, അനാഥയായ  ആദിവാസി പെണ്‍കുട്ടിയുടെ ഉന്നത പഠനം  മുടങ്ങി .  മൂന്നാം  വര്ഷ ബി എച്ച് എം എസ്   വിദ്യാർഥിനി തുളസിയുടെ പഠനമാണ്   പാതിവഴിയിലായത്.  .അനാഥയായ  ഈ ആദിവാസി പെണ്‍കുട്ടി പട്ടിക വർഗ വിദ്യാർത്ഥികൾക്കായി  സർക്കാർ നൽകുന്ന ഗ്രാന്റിലാണ് പഠിക്കുന്നത്. എന്നാൽ ഏഴ് മാസമായി  തുളസിക്ക്  ഗ്രാന്റ്ലഭിച്ചിട്ടില്ല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി  പ്രവർത്തിക്കുന്ന  കേരള മഹിളാ സമഖ്യ സൊസൈറ്റി ഇതെക്കുറിച്ച് ട്രൈബൽ ഡയറക്ടറേറ്റിൽ അന്വേഷണം നടത്തി . കോളേജ് അധികൃതർ ഗ്രാന്റ് ലഭിക്കുന്നതിനുള്ള നടപടികൾ  നടത്തിയിട്ടില്ലെന്ന മറുപടിയാണ് സംഘടനക്ക് ലഭിച്ചത്.ഗ്രാന്റ് ലഭിക്കുന്നതിനുള്ള   ന ടപടിയെടുക്കണന്നാവിശ്യപ്പെട്ട്‌  തുളസി കോളേജ് പ്രിൻസിപ്പാളിന് അപേക്ഷ നൽകി . മഹിളാ സമഖ്യ സൊസൈറ്റി നിരവധി തവണ  പ്രിൻസിപ്പലിനെ ഫോണി ലൂടെ  ബന്ധപ്പെട്ടു .എന്നാൽ ഗ്രാന്റ് ലഭിക്കുന്നതിനുള്ള യാതൊരു നടപടിയും ഹോമിയോ കോളേജിലെ പ്രിൻസിപ്പാൾ സ്വീകരിച്ചില്ല.മെസ്സ്ഫീസ് നൽകാത്തതിനാൽ നിരവധി തവണ  കുട്ടിക്ക് ഭക്ഷണം നിഷേധിക്കപ്പെട്ടു . ഫീസ്‌ നൽകിയില്ലെന്ന് ആരോപിച്ച് സഹപാഠി കളിൽ നിന്ന് മോശം പെരുമാറ്റവും തുളസിക്ക് നേരിടേണ്ടിവന്നു. ഗ്രാന്റ് ലഭിക്കാത്തതു മൂലം ഉണ്ടായ ഇത്തരം ദുരനുഭവങ്ങളും  തുളസി അധികൃതരെ അറിയിച്ചിരുന്നു . എന്നാൽ തുടർന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല.
           അട്ടപ്പാടിയിലെ അഗളിയിൽ നകുപതി ഊരിലെ കുട്ടിയായ തുളസിക്ക് സമാനമായ അനുഭവം ഇതിനുമുൻപും  ഉണ്ടായിട്ടുണ്ട്. ബി എച്ച് എം എസ് ഒന്നാം വർഷ വിദ്യാർഥിയായിരിക്കെ തുടർച്ചയായി ഗ്രാന്റ് ലഭിക്കാത്തതിനെ തുടർന്ന് തുളസി ഊരിലേക്കു തിരികെ പോയിരുന്നു.കേരള മഹിളാ സമഖ്യ സൊസൈറ്റി ഇടപെട്ടു  തുളസിയെ തിരികെ കൊണ്ടുവന്നു .  ഗ്രാന്റ് ലഭ്യമാക്കിക്കുകയും പഠനസാമഗ്രികളും വസ്ത്രങ്ങളും നൽകുകയും ചെയ്തു . . തുടർന്നാണ് തുളസി പഠനം പുനരാരംഭിച്ചത് . അവിടെയും സഹപാഠി കൾ  ജാതിപ്പേര് വിളിച്ചു ആക്ഷേപിക്കു കയും ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടും തുളസിക്ക്  നേരെയുള്ള വിവേചനം തുടരുകയാണ്  . ആദിവാസിക്ഷേമത്തിനായി സർക്കാർ കോടികൾ ചിലവാക്കുമ്പോഴാനു നിരാലംബയായ ഒരു ആദിവാസിക്കുട്ടിയുടെ  ഭാവി പ്രതിസന്ധിയിലായത് .


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും