സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സിനിമ പുരുഷലോകം : അനുഷ്ക ശർമ

വിമന്‍ പോയിന്റ് ടീം

 ചലച്ചിത്ര മേഖലയിൽ കടുത്ത പുരുഷാധിപത്യമാണെന്ന് ബോളിവുഡ് നടി അനുഷ്ക ശർമ . അടുത്തയിടെ അനുപമ ചോപ്രക്ക്‌ നല്കിയ അഭിമുഖത്തിലാണ് അനുഷ്ക സിനിമാലോകത്തെ ആണ്‍കൊയ്മക്കെതിരെ ആഞ്ഞടിച്ചത്. പ്രതിഫലത്തിൽ ഉൾപ്പെടെ കടുത്ത വിവേചനം നിലനിൽക്കുന്നു . ഔട്ട്‌ ഡോർ ഷൂട്ടിങ്ങ് ഉള്ളപ്പോൾ നായകന് ലഭിക്കുന്ന സൗകര്യങ്ങൾ നായികക്ക് കിട്ടാറില്ല. കഥ പോലും ആണുങ്ങൾക്ക് പ്രാധാന്യം നല്കുന്ന തരത്തിലാണ്. നായികക്ക് പ്രാധാന്യം കൂടിയാൽ നടൻമാർ സഹകരിക്കാൻ പോലും മടിക്കുന്നു. 
അച്ഛനും അമ്മയും എന്നെയും എന്റെ സഹോദരനെയും ഒരേപോലെ ആണ് വളർത്തിയത്‌. വീട്ടില് ഞാൻ വിവേചനം അറിഞ്ഞിട്ടില്ല. സിനിമയിൽ എത്തിയപ്പോഴാണ് സ്ത്രീ പുരുഷ വിവേചനം അനുഭവിച്ചത്. 
ഇത് ആണ്‍കുട്ടികളുടെ ലോകം ആണ്. നിങ്ങൾക്ക് പ്രതിഫലം കുറയുമ്പോൾ അതിന്റെ അർത്ഥം നിങ്ങൾക്ക് മൂല്യം കുറവാണെന്നാണ്. 
കാര്യങ്ങൾ തുറന്നു പറയുന്ന സ്ത്രീകളെ സാമൂഹ്യ പ്രവർത്തക ആണെന്ന് മുദ്ര കുത്തും. പുരുഷന്മാർക്ക് എത്ര കാലം വരെയും അഭിനയിക്കാം. എന്തുകൊണ്ട് സ്ത്രീകൾക്ക് പ്രായം ആയാൽ അഭിനയിച്ചു കൂടാ? അനുഷ്ക ചോദിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും