സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മെമ്മറീസ് ഓഫ് മെഷീനിലെത് തന്റെ അനുഭവമല്ല : കനി കുസൃതി

വിമെന്‍പോയിന്‍റ് ടീം

മെമ്മറീസ് ഓഫ് മെഷീന്‍ എന്ന ഷോര്‍ട്ട് ഫിലിമില്‍ പറയുന്നത് തന്റെ സ്വകാര്യ അനുഭവമല്ലെന്ന് നടിയും മോഡലുമായ കനി കുസൃതി. ”ഞാന്‍ ഒരു നടി മാത്രമാണെന്ന കാര്യം ആദ്യമേ പറയട്ടെ. ആ ഡോക്യുമെന്ററിയില്‍ പറഞ്ഞിരിക്കുന്നത് എന്റെ സ്വകാര്യ അനുഭവമല്ല. അതിലെ കഥാപാത്രം പങ്കുവെച്ച ലൈംഗികതയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് തന്റെ കാഴ്ചപ്പാട്’ കനി കുസൃതി പറയുന്നു. ലൈംഗികാനുഭവം തുറന്ന് പറഞ്ഞ് കനി കുസൃതി എന്ന രീതിയിലായിരുന്നു വിവിധ മാധ്യമങ്ങള്‍ മെമ്മറീസ് ഓഫ് മെഷീന്‍ എന്ന ഡോക്യുമെന്ററിയെ കുറിച്ച് വാര്‍ത്ത നല്‍കിയത്. ഇതേക്കുറിച്ചായിരുന്നു ഫേസ്ബുക്കിലൂടെ കനിയുടെ പ്രതികരണം. ഷൈലജ പഡിന്‍ഡല ഇത്തരമൊരു കഥാപാത്രത്തെ എന്നില്‍ ഏല്‍പ്പിച്ചപ്പോള്‍ അതുമായി  മുന്നോട്ടുപോകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ ചെയ്യുന്ന കാര്യം എന്നെ സ്വകാര്യമായി ബാധിക്കുമോ ഇല്ലയോ എന്ന കാര്യത്തെ കുറിച്ചൊന്നും താന്‍ ചിന്തിക്കാറില്ല- കനി വിശദീകരിക്കുന്നു. 

ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ലൈംഗിക പീഡനത്തിന് ഇരയായ സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു. അതേസമയം തന്നെ കുട്ടിക്കാലത്ത് ഒരു സ്പര്‍ശനത്തിന് വേണ്ടി കൊതിച്ച സുഹൃത്തും എനിക്ക് ഉണ്ട്. എന്റെ ഒരു സുഹൃത്തിന് ഏഴ് വയസായ ഒരു കുട്ടിയുണ്ട്. ആ കുട്ടിയോട് എന്തിനാണ് സ്വയം ശരീരത്തില്‍ ഇത്തരത്തില്‍ തൊടുന്നതെന്ന അവളുടെ ചോദ്യത്തിന് എനിക്ക് അങ്ങനെ സ്വയം തൊടുന്നത് ഇഷ്ടമാണെന്നും മറ്റാരെങ്കിലും തൊടുന്നതും ഇഷ്ടമാണെന്നുമായിരുന്നു ആ കുട്ടിയുടെ മറുപടി. എനിക്ക് സന്തോഷം നല്‍കുന്ന കാര്യമാണെങ്കില്‍ എന്തിന് ഞാനത് അവസാനിപ്പിക്കണമെന്നും ആ കുഞ്ഞ് ചോദിച്ചു. ആ ഒരു ചോദ്യം യഥാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു- കനി പറയുന്നു. 

”എന്നെ മറ്റൊരാള്‍ സ്പര്‍ശിക്കുന്നത് ഇപ്പോഴും ഇഷ്ടമല്ല. സത്യത്തില്‍ ലൈംഗിക താത്പര്യത്തോടെയല്ലാതെ എനിക്കൊപ്പം ജീവിക്കാന്‍ കഴിയുന്ന ഒരു പങ്കാളിയെ കിട്ടുമോ എന്നാണ് അന്വേഷിക്കുന്നത്. ഞാന്‍ എല്ലായ്‌പ്പോഴും സെക്‌സിനെ വെറുക്കുന്നു. എന്നാല്‍ ഒരാളുടെ കഥ പറയാനുള്ള അവരുടെ താത്പര്യത്തോട് ഞാന്‍ യോജിക്കുന്നു. അതിനെ കുറിച്ച് സംസാരിക്കുന്നതിനോടും വിയോജിപ്പില്ല”. -കനി വ്യക്തമാക്കുന്നു. 

പ്രേക്ഷകരുടെ മനസില്‍ ചോദ്യങ്ങള്‍ അവശേഷിപ്പിക്കുമെന്നതിനാല്‍ ഈ സിനിമയെ പ്രോബ്ലാമാറ്റിക്കായാണ് ഞാന്‍ കാണുന്നത്. സംവിധായകര്‍ക്കിത് വ്യക്തമാക്കാന്‍ കഴിയണമെന്നും കനി കുസൃതി പറയുന്നു. അതേസമയം ഈ സിനിമ പിഡോഫിലിക്കിനെ ന്യായീകരിക്കുന്നതാണെന്ന തരത്തിലുള്ള വലിയ ആക്ഷേപവും സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. ഫാസിസ്റ്റുകള്‍ക്കെന്ന പോലെ പിഡോഫീലിക്കിനും പിന്തുണയേറുന്നുവെന്നും അത്തരക്കാരെ ന്യായീകരിക്കാനാണ് ഈ സിനിമ ശ്രമിക്കുന്നതെന്നുമാണ് വിമര്‍ശനം. പിഡോഫീലിയയേയും ലൈംഗികാതിക്രമത്തേയും  മഹത്വവത്ക്കരിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്നും വിമര്‍ശനമുണ്ട്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും