സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഭാര്യ മാറാരോഗിയാണെങ്കിൽ വിവാഹമോചനം ഇല്ല: സുപ്രീംകോടതി.

വിമന്‍ പോയിന്റ് ടീം

ഭാര്യ മാറാരോഗിയാണെങ്കിൽ വിവാഹമോചനം നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി. രണ്ടുപേരും പരസ്പരം സമ്മതത്തോടെ ഹർജി നൽകിയാലും വിവാഹമോചനം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഹിന്ദുവിശ്വാസ പ്രകാരം ഭർത്താവിനെ ഭാര്യ ദൈവത്തെപോലെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഭാര്യയുടെ രോഗാവസ്ഥയിൽ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭർത്താവിനുണ്ട്.
ക്യാൻസർ ബാധിതയായ ഭാര്യയെ ഉപേക്ഷിക്കുന്നതിനായുള്ള ഭർത്താവിന്‍റെ ഹർജി പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ വിധിപ്രസ്താവം ഉണ്ടായത്. ഇരുവരും പരസ്പര സമ്മതത്തോടെയാണ് വിവാഹമോചന ഹർജി സമർപ്പിച്ചത്.
എന്നാൽ ഇത് അനുവദിക്കാൻ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. ചികിത്സക്കായി പണം നൽകാമെന്ന വാഗ്ദാനം നൽകിയാണ് ക്യാൻസർ ബാധിതയായ ഭാര്യയെകൊണ്ട് ഭർത്താവ് വിവാഹ മോചന ഹർജി‍യിൽ ഒപ്പുവയ്പ്പിച്ചത്. എന്നാൽ ഇക്കാര്യം കോടതി കണ്ടെത്തിയതോടെയാണ് ഹർജി രോഗം മാറിയശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും