സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മോഹന്‍ലാലിന് പരോക്ഷ മറുപടിയുമായി ഭാഗ്യലക്ഷ്മി

വിമെന്‍പോയിന്‍റ് ടീം

നോട്ട് നിരോധനത്തെ പിന്തുണച്ച നടന്‍ മോഹന്‍ലാലിന് പരോക്ഷ മറുപടിയുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നോട്ട് നിരോധനത്തെ തുടര്‍ന്ന് സാധാരണക്കാര്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഭാഗ്യലക്ഷ്മിയുടെ മറുപടി. ഫേസ്ബുക്കിലൂടെയാണ് ഭാഗ്യലക്ഷ്മി കാര്യം വിശദീകരിക്കുന്നത്. തന്റെ ഒരു സുഹൃത്തിന് സംഭവിച്ച അപകടവും അതേ തുടര്‍ന്ന് നേരിട്ട ചില പ്രശ്‌നങ്ങളും വിവരിച്ചാണ് ഭാഗ്യലക്ഷ്മി രംഗത്തുവന്നിരിക്കുന്നത്. പണത്തിനുവേണ്ടി നെട്ടോട്ടം ഓടുന്നവരുടെ വേദന അനുഭവിക്കുമ്പോഴേ അറിയൂവെന്നു പറഞ്ഞുകൊണ്ടാണ് ഭാഗ്യലക്ഷ്മി പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

‘ഇവരാരും മദ്യം വാങ്ങാന്‍ വേണ്ടി ക്യൂവില്‍ നില്‍ക്കുന്നവരല്ല..ജീവന്‍ നിലനിര്‍ത്താന്‍ പണത്തിന് വേണ്ടി നെട്ടോട്ടമോടുന്നവരാണ്..ആ വേദന അനുഭവിക്കുമ്പോഴേ അറിയൂ.’ ഭാഗ്യലക്ഷ്മി പറയുന്നു. നോട്ടുനിരോധനത്തെ അനുകൂലിച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ ബ്ലോഗ് കഴിഞ്ഞദിവസമാണ് വന്നത്. സിനിമാശാലകള്‍ക്കും മദ്യശാലകള്‍ക്കും മുമ്പില്‍ ക്യൂ നില്‍ക്കുന്ന നമ്മള്‍ നോട്ടുമാറാന്‍ വേണ്ടി ക്യൂ നില്‍ക്കുന്നതില്‍ കുഴപ്പമില്ല എന്ന് ലാല്‍ ബ്ലോഗിലൂടെ അഭിപ്രായപ്പെട്ടിരുന്നു. 

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്: 

നോട്ട് നിരോധനം എന്നൊക്കെ പറഞ്ഞപ്പൊ കുറച്ച് നാളേക്കുളള ബുദ്ധിമുട്ട് എന്നേ ആദ്യം കരുതിയുളളു..സ്വന്തം അക്കൗണ്ടില്‍ പണമുണ്ടെങ്കിലും കുറച്ചെടുത്താ മതി എന്ന് ബാങ്ക് പറഞ്ഞപ്പോ എന്റെ പണം നിങ്ങളെടുത്തിട്ട് എന്നെ ഭരിക്കാന്‍ വരുന്നോ എന്ന് ചോദിക്കാന്‍ തോന്നി..ഇന്ന് എന്റെ നിയന്ത്രണം വിട്ടു.. കഴിഞ്ഞ 15വര്‍ഷമായി എന്റെ വീട്ടിലെ ഒരു അംഗമായ വസന്തയെ ഇന്ന് ഉച്ചക്ക് ഒരു അപകടത്തില്‍പെട്ട് കാലൊടിഞ്ഞ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു..ഉടനെ സര്‍ജറി വേണമെന്നും കാലില്‍ STEELRODE ഇടണമെന്നും പറഞ്ഞു DR.. വില ഏകദേശം ഇരുപത്തയ്യായിരം..മറ്റ് ചിലവുകള്‍ക്കെല്ലാം വേണ്ടി ഒന്നിച്ച് ഒരു നാല്പതിനായിരമെങ്കിലും എടുക്കാമെന്ന് വെച്ചാല്‍ എ.ടി.എം 2500 രൂപയേ തരൂ.. ഡോക്ടറുടെ കുറിപ്പടിയുമായി മെഡിക്കല്‍ സ്റ്റോറില്‍ ചെന്നപ്പോ ഒരിടത്ത് NETWORK ഇല്ല മറ്റൊരിടത്ത് കാര്‍ഡ് മിഷിനേ ഇല്ല..ബാങ്കില്‍ ചെന്നപ്പോഴേക്കും ഇരുപത്തിനാലായിരമേ തരൂ എന്നായി. ബാക്കി അവിടുന്നും ഇവിടുന്നും കടം വാങ്ങി ആശുപത്രിയില്‍ എത്തിയപ്പോഴേക്ക് ഏഴുമണി കഴിഞ്ഞിരുന്നു.. പ്രധാനമന്ത്രി വരുത്തിവെച്ചതിന് DRന്റെ മുന്‍പില്‍ വെറുതേ ഞാന്‍ തല കുനിച്ചു. അത്രയും നേരം വേദന സഹിച്ച് കിടന്ന വസന്തയോട് നിശബ്ദമായി മാപ്പു പറഞ്ഞു..ഇത് എന്റെ മാത്രം അനുഭവമല്ല..ആശുപത്രിയില്‍ കിടക്കുന്ന ഓരോരുത്തരും നോട്ട് നിരോധനത്തിന്റെ പേരില്‍ അനുഭവിക്കുന്ന ദുരിതത്തില്‍ മനം നൊന്ത് ശപിക്കുന്നുണ്ടായിരുന്നു. ഇവരാരും മദ്യം വാങ്ങാന്‍ വേണ്ടി ക്യൂവില്‍ നില്‍ക്കുന്നവരല്ല..ജീവന്‍ നിലനിര്‍ത്താന്‍ പണത്തിന് വേണ്ടി നെട്ടോട്ടമോടുന്നവരാണ്..ആ വേദന അനുഭവിക്കുമ്പോഴേ അറിയൂ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും