സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്ക ഗാന്ധിയെത്തും

വിമെന്‍പോയിന്‍റ് ടീം

ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി നയിക്കുമെന്നും പ്രധാന പങ്ക് വഹിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍.
പ്രിയങ്ക പ്രധാന പങ്ക് വഹിക്കാന്‍ പോവുകയാണ്. എല്ലാം തീരുമാനിച്ചുറപ്പിക്കപ്പെട്ടെന്ന് കോണ്‍ഗ്രസ് പ്രചരണ വിഭാഗം മേധാവി സഞ്ജയ് സിംഗ് പറഞ്ഞു.

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നും രാജ് ബബ്ബര്‍ പറഞ്ഞു. നേരത്തെ പ്രിയങ്കയുടെ സാന്നിദ്ധ്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല സംസ്ഥാനത്തെ ജനങ്ങള്‍ക്കാകെ ആത്മവിശ്വാസവും ഊര്‍ജ്ജവും നല്‍കുമെന്ന് രാജ് ബബ്ബര്‍ പറഞിരുന്നു.സമയം ലഭിക്കുകയാണെങ്കില്‍ പ്രിയങ്ക സംസ്ഥാനത്തെ 403 നിയമ സഭ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തുമെന്നും ബബ്ബര്‍ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും