സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സുഷമ സ്വരാജിന് വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധരായി നൂറുകണക്കിന് ആളുകള്‍

വിമെന്‍പോയിന്‍റ് ടീം

കേന്ദ്ര വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിന് വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധരായി ആശുപത്രിയെ സമീപിക്കുന്നത് നിരവധി ആളുകള്‍. ആശുപത്രി അധികൃതര്‍ തന്നെയാണ് ഈ കാര്യം പുറത്തു വിട്ടത്.

ഉയര്‍ന്ന പ്രമേഹം വൃക്കയെ ബാധിച്ചതിനെ തുടര്‍ന്ന് സുഷമയ്ക്ക് ഡയാലിസിസ് നടത്തുകയാണെന്നും രോഗവിവരം അനേഷിച്ച് നിരവധി ഫോണ്‍ വിളികളാണ് എത്തുന്നത്. ഫോണില്‍ ബന്ധപ്പെടുന്ന പലര്‍ക്കും സുഷമയ്ക്ക് വൃക്ക ദാനം ചെയ്യേണ്ടതിന്റെ നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നാണ് അറിയേണ്ടതെന്നും എയിംസിലെ ഒരു ഡോക്ടര്‍ തന്നെ വ്യക്തമാക്കുന്നു.

നവംബര്‍ ഏഴിനാണ് വൃക്ക തരാറിലായതിനെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള സുഷമ സ്വരാജിന്റെ ട്വിറ്റിന് പിന്നാലെയാണ് വൃക്ക ദാനം നല്‍കാന്‍ സന്നദ്ധരായി ആളുകള്‍ മുന്നോട്ടുവരുന്നത്. വൃക്ക മാറ്റി വയ്ക്കുന്നതിന് വേണ്ട ശാരീരിക പരിശോധനകള്‍ നടത്തുകയാണെന്നും, ഇപ്പോള്‍ ഡയാലിസീസിന് വിധേയമായിരിക്കുകയാണെന്നും സുഷമ ട്വീറ്റില്‍ പറയുന്നു.
രോഗ വിവരം അന്വേഷിച്ച് എത്ര ഫോണ്‍ വിളികളാണ് വരുന്നതെന്ന് കൃത്യമായി പറയാന്‍ പോലും കഴിയുന്നില്ലെന്നാണ് എയിംസിലെ ഒരു ഡോക്ടര്‍ പറഞ്ഞത്. ദിവസം ഒരു നാല്‍പത് കോളേങ്കിലും വരുന്നു. ആദ്യകോള്‍ വന്നത് തമിഴ്നാട്ടില്‍ നിന്നായിരുന്നു. തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഫോണ്‍വിളികള്‍ വരാന്‍ തുടങ്ങി. ഉത്തര്‍പ്രദേശ്, ബീഹാര്‍, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ വിളിക്കുന്നത്. എയിംസിലെ ഡോക്ടര്‍ പറയുന്നു. വിളിക്കുന്നവരുടെ ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ കഴിയുന്നില്ല. കാരണം, വൃക്ക ദാനമായി സ്വീകരിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല.
സുഷമ സ്വരാജിന് വൃക്ക ദാനം ചെയ്യാമെന്ന് പറഞ്ഞ് മധ്യപ്രദേശിലെ ട്രാഫിക് കോണ്‍സ്റ്റബിള്‍ രംഗത്തെത്തിയിരുന്നു. 26 വയസുകാരനായ ഗൗരവ് സിംദ് ദാംഗിയെന്ന ട്രാഫിക് കോണ്‍സ്റ്റബിളാണ് തന്റെ വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയത്. 20 വര്‍ഷത്തോളമായി സുഷമ പ്രമേഹ രോഗിയാണ്.വൃക്ക ദാനം ചെയ്ത് ഇത്രയും ആളുകള്‍ വരുന്നു എന്നറിഞ്ഞതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് സുഷമ സ്വരാജ് പ്രതികരിച്ചു.

സുഷമയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വൈകാതെ തന്നെ അവരെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് അറിയുന്നത്. ഡോ. ബല്‍റാമിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സ നടത്തുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും