സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കാന്‍സര്‍ രോഗിയായ മകന്റെ ചികിത്സയ്ക്ക് 2000 മാറിയപ്പോള്‍ നല്‍കിയത് ഒരു രൂപ നാണയത്തുട്ടുകള്‍

വിമെന്‍പോയിന്‍റ് ടീം

അര്‍ബുദരോഗിയായ മകന്റെ ചികിത്സക്കായി അസാധുവായ രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ എത്തിയ അറുപതുകാരിക്ക് ബാങ്ക് അധികൃതര്‍ നല്‍കിയത് ഒറ്റ രൂപാ നാണയങ്ങള്‍ നിറച്ച ഒരു ബാഗ്. ഉത്തര്‍പ്രദേശിലെ മോഹന്‍ലാല്‍ഗഞ്ചിലെ സര്‍ജു ദേവീക്കാണ് ഈ ദുരനുഭവം ഉണ്ടായത്. രണ്ടായിരം രൂപയുടെ ഒറ്റ നാണയങ്ങള്‍ നിറച്ച ബാഗിന് പതിനേഴ് കിലോയെങ്കിലും ഭാരം വരും.വീട്ടിലേക്കുള്ള വഴിമധ്യേ ബാഗിന്റെ ഭാരം താങ്ങാനാകാതെ ബാഗിന്റെ ഒരറ്റം പിടിക്കാന്‍ രോഗിയായ മകനേയും വിളിക്കേണ്ടി വന്നു ഈ അമ്മയ്ക്ക്. അനുകമ്പയില്ലാതെ തന്നോട് പെരുമാറിയ ബാങ്ക് അധികൃതരുടെ നടപടിയില്‍ സര്‍ജു ദേവീ പ്രതികരണം ഇങ്ങനെ.

ഇത് നീതീകരിക്കാന്‍ കഴിയുമോ? പണം മാറ്റി വാങ്ങാന്‍ മണിക്കൂറുകളോളം വരിയില്‍ നിന്ന് എനിക്ക് ലഭിച്ചത് ഒറ്റ രൂപാ നാണയങ്ങള്‍. ഏതാണ്ട് 17 കിലോ ആയിരുന്നു ബാഗിന്റെ ഭാരം. അത് ഒറ്റയ്ക്ക് വഹിച്ച് വീട്ടിലേക്ക് പോകാനും എനിക്ക് കഴിയുമായിരുന്നില്ല.

നാണയങ്ങള്‍ തിരികെയെടുത്ത് നോട്ടുകള്‍ തരണമെന്ന് കേണപേക്ഷിച്ചു. മകന്റെ ചികിത്സക്ക് വേണ്ടിയാണ് പണമെന്നും പറഞ്ഞു. എന്നിട്ടും ബാങ്ക് അധികൃതര്‍ പണം നോട്ടുകളായി നല്‍കാന്‍ തയ്യാറായില്ലെന്ന് സര്‍ജു ദേവി സങ്കടത്തോടെ പറയുന്നു.ഒരു വര്‍ഷമായി സര്‍ജു ദേവിയുടെ മകന്‍ അര്‍ബുദ രോഗം പിടിപ്പെട്ട് ചികിത്സയിലാണ്. ദേവിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചു. മകന്റെ ചികിത്സയ്ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. നോട്ട് അസാധുവാക്കല്‍ തീരുമാനം വന്നതോടെ നിത്യചെലവിനും മകന്റെ ചെലവിനും കൈവശം പണമില്ലാതെയായി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും