സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

അമേരിക്കയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിയുടെ ഹിജാബ് സഹപാഠികള്‍ വലിച്ചൂരി

വിമെന്‍പോയിന്‍റ് ടീം

അമേരിക്കയില്‍ മുസ്‌ലിംങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വീണ്ടും. ചിക്കാഗോയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിയുടെ ഹിജാബ് സഹപാഠികള്‍ വലിച്ചൂരിയതാണ് പുതിയ സംഭവം. മുസ്‌ലിം വിരുദ്ധത പ്രകടിപ്പിച്ചിട്ടുള്ള ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതോടെ അമേരിക്കയിലെ മുസ്‌ലിംങ്ങളുടെ ജീവിതം ദുരിതത്തിലാണ്. കടുത്ത ഇസ്‌ലാമോഫോബിക് ആയ ട്രംപിന്റെ വിജയം മുസ്‌ലിംങ്ങളുടെ ജീവിതത്തിന് തിരിച്ചടിയാകുമെന്ന പ്രവചനങ്ങള്‍ക്ക് അടിവരയിടുന്നതാണ് പുതിയ സംഭവം. 

ചിക്കാഗോ മിന്നെസോട്ടയിലെ കോണ്‍ റാപിഡ്‌സിലുള്ള നോര്‍ത്ത്‌ഡേല്‍ മിഡില്‍ സ്‌കൂളിലാണ് വിദ്യാര്‍ഥിനിയുടെ ഹിജാബ് ഒരു കൂട്ടം വിദ്യാര്‍ഥിനികള്‍ വലിച്ചൂരിയത്. ക്ലാസില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥിനിയുടെ പിന്നിലൂടെയെത്തിയ സഹപാഠികള്‍ പെണ്‍കുട്ടിയുടെ ഹിജാബ് വലിച്ചൂരുകയായിരുന്നു. സംഭവം അപമാനകരമാണെന്ന് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ വിലയിരുത്തി. ഇവരുടെ പരാതിയില്‍ സംഭവത്തെ പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മതം, വംശം എന്നിവയുടെ ഭേദമില്ലാതെ പഠിക്കാനുള്ള സാഹചര്യമാണുണ്ടാകേണ്ടതെന്ന് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജയലാനി ഹുസൈന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച മിഷിഗണ്‍ സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിനിയെ അജ്ഞാതനായ ആള്‍ സമീപിച്ച് ബുര്‍ഖ വലിച്ചൂരുകയും തീകൊളുത്തിക്കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജോര്‍ജിയയില്‍ ഒരു സ്‌കൂള്‍ അധ്യാപികയെ അജ്ഞാതര്‍ ബുര്‍ഖ അഴിക്കാന്‍ തയാറായില്ലെങ്കില്‍ തൂക്കിക്കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും