സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നോട്ടുകള്‍ അസാധുവാക്കിയ നടപടി മൂന്നു ദിവസത്തിനുള്ളില്‍ പിന്‍വലിക്കണംഃ മമത

വിമെന്‍പോയിന്‍റ് ടീം

നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി മൂന്നു ദിവസത്തിനുള്ളില്‍ പിന്‍വലിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ ഇരുവരും വ്യക്തമാക്കി. 

വ്യക്തമായ ധാരണയില്ലാതെയാണ് മോദി നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയതെന്ന് മമത ആരോപിച്ചു. നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം പിന്‍വലിക്കുന്നതു വരെ പ്രതിഷേധം തുടരും. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഞങ്ങളെ ജയിലില്‍ അടയ്ക്കൂ, അല്ലെങ്കില്‍ വെടിയുതിര്‍ക്കൂ. പക്ഷേ, ഞങ്ങള്‍ പോരാട്ടം തുടരും, മമത ബാനര്‍ജി പറഞ്ഞു. സര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കാന്‍ ശ്രമിക്കുകയാണ്. അടിയന്തരാവസ്ഥ കാലത്തേക്കാള്‍ മോശമാണ് ഇന്ന് അവസ്ഥ. അവര്‍ ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ, തങ്ങള്‍ അതിന് അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും