സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കാന്തപുരത്തിന്റെ പ്രസ്താവന അശാസ്ത്രീയം : ശാസ്ത്രസാഹിത്യ പരിഷത്ത്

വിമന്‍ പോയിന്റ് ടീം



ലിംഗ സമത്വം പ്രകൃതിവിരുദ്ധം ആണെന്ന  സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ( എ പി വിഭാഗം) ജനറൽ സെക്രട്ടറി  കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ പ്രസ്താവന അശാസ്ത്രീയവും പ്രതിലോമകരവും ആണെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ജണ്ടർ വിഷയസമിതി പ്രസ്താവനയിൽ ആരോപിച്ചു. ലിംഗനീതി ഉറപ്പു നൽകുന്ന ഭരണഘടന ഉള്ള ഇന്ത്യയിൽ കാന്തപുരത്തിന്റെ അഭിപ്രായങ്ങൾ നിയമപരമായും കുറ്റകരമാണ്. സ്ത്രീകൾ ജീവിതത്തിന്റെ വിവിധ മേഖലകളിൽ അനുഭവിക്കുന്ന അതീവ ഗുരുതരമായ ചൂഷണങ്ങളെയും വിവേച നങ്ങളെയും ന്യായീകരിക്കുകയാണ് ഈ പ്രസ്താവനയിലൂടെ കാന്തപുരം ചെയ്തിരിക്കുന്നത്. സച്ചാർ കമ്മീഷൻ മുസ്ലീം സ്ത്രീകൾ അനുഭവിക്കുന്ന പാർശ്വവൽക്കരണത്തെ കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട് . പ്രതിസന്ധികൾ മറികടന്നു കൊണ്ട് ധാരാളം മുസ്ലീം സ്ത്രീകൾ ഇന്ന് മുഖ്യധാരയിൽ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നും ഉണ്ട്. കാന്തപുരം വെല്ലുവിളിക്കുന്നത് ഹൃദയ ശസ്ത്രക്രിയ സ്ത്രീകള് ചെയ്യുമോ എന്നാണ് ! വിദഗ്ദ്ധമായി ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെ എന്ത് തൊഴിലും ചെയ്യാൻ കഴിയുമെന്നു മുസ്ലിം സ്ത്രീകൾ തന്നെ തെളിയിച്ചു കൊണ്ടിരിക്കുന്നു എന്ന് കാന്തപുരം മനസ്സിലാക്കണം. 
സ്ത്രീ പ്രസവിക്കാൻ മാത്രം ഉള്ള യന്ത്രം ആണെന്ന 'കാന്തപുരംമനോഭാവം 'ആണ്  പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെയും മൂലകാരണം. വീട്ടിനുള്ളിൽ സ്ത്രീയും പൊതുസമൂഹത്തിൽ പുരുഷനും എന്ന തരത്തിൽ ഉള്ള വിഭജനം സ്ത്രീയുടെ പൌരാവകാശങ്ങളെ ലംഘിക്കൽ ആണ്. ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളോടെ സ്ത്രീക്ക് ജീവിക്കുവാൻ കഴിയണം. അതിനു മതമോ മതപൗരോ ഹിത്യ ശാസനകളോ തടസം സൃഷ്ടിക്കുന്നത് നിയമപരമായി കുറ്റകരമാണ്. മതവും മതപ്രമാണിമാരും ഇന്ത്യൻ നിയമവ്യവസ്ഥക്ക് അതീതരല്ല. അത്തരം അപ്രമാദിത്തം ഉണ്ടെന്ന ധാരണ കൊണ്ടാണ് പൌരോഹിത്യം പൊതുജനങ്ങൾക്കു മേൽ എന്ത് അതിക്രമത്തിനും മുതിരുന്നത്. 
മദ്രസ അധ്യാപകർ മാത്രമല്ല മന്ത്രവാദികളും ആൾദൈവങ്ങളും സിദ്ധന്മാരും പുരോഹിതന്മാരും നടത്തി വരുന്ന ലൈംഗിക ചൂഷണങ്ങൾ ഉള്പ്പടെ ഉള്ള കുറ്റകൃത്യങ്ങൾ വെളിച്ചത് കൊണ്ടുവരികയും കുറ്റവാളികളെ നിയമ പരമായി ശിക്ഷിക്കുകയും വേണം. ഭൂരിപക്ഷ വർഗീയത അതിന്റെ ഏറ്റവും ഭീഷണമായ രൂപത്തിൽ ആധിപത്യം സ്ഥാപിക്കുമ്പോൾ ന്യൂനപക്ഷ മതങ്ങൾ സ്വയം നവീകരിക്കുകയും പുതിയ കാലത്തിന്റെ ഒപ്പം നിൽക്കാൻ ശ്രമിക്കുകയും ആണ് വേണ്ടത്.എന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസ്താവനയിൽ ഓർമിപ്പിച്ചു . 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും