സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

അന്ധയായ ഒരു പ്രവാചകി

വിമെന്‍പോയിന്‍റ് ടീം

അന്ധയായ ഒരു പ്രവാചകി ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉദയവും 2001, 9//11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമൊക്കെ 1996--നുമുമ്പ് തന്നെ പ്രവചിച്ചിരുന്നുവെന്നും അവരുടെ പ്രവചന പ്രകാരം ബരാക് ഒബാമ അമേരിക്കയുടെ അവസാനത്തെ പ്രസിഡന്റായിരിക്കും എന്നാണെന്നും അറിയാമോ?

ബാല്‍ക്കനില്‍ നിന്നുള്ള നോസ്ട്രാഡാമസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ബാബാ വംഗ എന്ന ഈ പ്രവാചകി അമേരിക്കയുടെ 44 മത്തെ പ്രസിഡന്റിനെ കുറിച്ച് പ്രവചിച്ചിരുന്നത് സത്യമായി കഴിഞ്ഞു. 44-ാമതു പ്രസിഡന്റ് ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായിരിക്കുമെന്നായിരുന്നു പ്രവചനം. അമേരിക്കയുടെ 44-ാമതു പ്രസിഡന്റ് ആയത് കറുത്ത വംശജനായ ബരാക് ഒബാമ ആയിരുന്നുവല്ലോ.

ബള്‍ഗേറിയയില്‍ ജനിച്ച് 1996-ല്‍ 85-ാം വയസ്സില്‍ മരിച്ച പ്രവാചകി നടത്തിയ ഒരു പ്രവചനം എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കന്നു. ബറാക് ഒബാമ അമേരിക്കയുടെ അവസാനത്തെ പ്രസിഡന്റ് ആയിരിക്കും എന്നാണ് പ്രവചിച്ചിരിക്കുന്നത്. അവരുടെ പ്രവചനങ്ങള്‍ക്കെല്ലാം 85 ശതമാനം കൃത്യത ഉണ്ടായിരുന്നവെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.

ഇപ്പോള്‍ ഡെണാള്‍ഡ് ട്രംപ് അമേരിക്കയില്‍ തെരഞ്ഞെടുപ്പു വിജയം നേടിക്കഴിഞ്ഞുവെങ്കിലും 2017 ജനുവരി 20-നു മാത്രമേ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ കഴിയുകയുള്ളൂ. അതു വരെ സാങ്കേതികമായി ഒബാമ തന്നെയായിരിക്കും പ്രസിഡന്റ.് 44-ാമതു പ്രസിഡന്റ് അധികാരമേല്‍ക്കുന്നതോടെ ഒരു വലിയ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് ബാബ വംഗ മുന്‍കൂട്ടി പറഞ്ഞിട്ടുണ്ടായിരുന്നു. 44-ാമത്തെ പ്രസിഡന്റ് ഇതിനു പരിഹാരം കാണുമെന്ന് എല്ലാവരും പ്രതീക്ഷിക്കുമെന്നും എന്നാല്‍ അതിനു വിരുദ്ധമായി പല കാര്യങ്ങളും നടക്കുമെന്നും രാജ്യം ഛിന്നഭിന്നമായിപ്പോകുമെന്നും ഉത്തര ദക്ഷിണ സംസ്ഥാനങ്ങള്‍ തമ്മിലുളള കലഹം മൂര്‍ഛിക്കുമെന്നുമൊക്കെയാണ് പ്രവചനം. എന്നാല്‍ ഇതില്‍ നിന്നെല്ലാം രക്ഷിക്കുന്ന ഒരാളെത്തുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ആ ആളെ തിരിച്ചറിയാനുളള സൂചനകളൊന്നും നല്‍കിയിട്ടില്ല. പ്രസ്തുത ആള്‍ ശാശ്വത സമാധാനത്തിന് കൈയ്യൊപ്പിടും എന്നു മാത്രമാണ് പറഞ്ഞിരിക്കുന്നത്.

2010-ല്‍ അറബി നാടുകളിലെ വസന്തകാലത്ത് ഒരു വലിയ മുസ്ലീംയുദ്ധം ആരംഭിക്കുമെന്നു ജീവിച്ചിരിക്കവേ അവര്‍ പ്രവചനം നടത്തിയിരുന്നു അത് സിറിയയില്‍ ആരംഭിക്കുമെന്നും 2043-വരെ അതു തുടരുമെന്നും ഒടുവില്‍ റോം കേന്ദ്രമായുള്ള ഒരു ഖലീഫ സാമ്രാജ്യം നിലവില്‍ വരുമെന്നുമാണ് പ്രവചനം. അവരുടെ പ്രവചന പ്രകാരം 2017-ഓടുകൂടി യൂറോപ്പ് നിലവില്ലാതെയാകുമെന്നാണ്. യാതൊരു സസ്യ ജീവ ജന്തു ജാലങ്ങളുമില്ലാത്ത വെറും പാഴ് നിലമായി യൂറോപ്പ് മാറുമെന്നാണ് അവര്‍ പ്രവചിച്ചിരിക്കുന്നത്. ഈ പ്രവചനം സത്യമാണെന്നു വാദിക്കുന്നവര്‍ യൂറോപ്പിനടുത്ത് ലിബിയയില്‍ വര്‍ധിത പ്രചാരം നേടുന്ന ഐസിസ് പ്രവര്‍ത്തനങ്ങളെയാണ് ദൃഷ്ടാന്തമായി പറയുന്നത്.

ഒരു വന്‍ തിരമാല ആളുകളും പട്ടണങ്ങളും നിറഞ്ഞ ഒരു തീരത്തെ മുഴുവനായി വിഴുങ്ങി അവയൊക്കേയും അപ്രത്യക്ഷമായി പോകുന്ന അവസ്ഥ 2004-ല്‍ സംഭവിക്കുമെന്ന് മുന്‍കൂട്ടി പറഞ്ഞിരുന്നത് സംഭവിച്ചതാണ് 2004 ലെ ക്രിസ്തുമസ് തലേന്നുണ്ടായ സുനാമിയെന്നാണ് വംഗയുടെ അനുയായികള്‍ അവകാശപ്പെടുന്നത്.

2001-ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ ബിന്‍ലാദനും സംഘവും നടത്തിയ ആക്രമണത്തെ കുറിച്ച് 1989-ല്‍ തന്നെ അവര്‍ പ്രവചിച്ചിരുന്നുവത്രേ. അന്ന് അമേരിക്കയിലെ സഹോദരങ്ങള്‍ രണ്ട് ഉരുക്കുപക്ഷികളാല്‍ ആക്രമിക്കപ്പെടുമെന്നായിരുന്നു പ്രവചനം.

വംഗ മരിക്കുന്നതിനു മുമ്പ് അടുത്ത നൂറ്റാണ്ടുകളില്‍ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ചും സൂചന നല്‍കിയിട്ടുണ്ടത്രേ.. 2130-ഓടുകൂടി ആളുകള്‍ക്ക് ജലത്തിനടിയില്‍ ജീവിക്കാനാവും വിധം അന്യഗ്രഹ ജീവികള്‍ സഹായം ചെയ്യുമെന്നും 3005-ല്‍ ചൊവ്വയില്‍ യുദ്ധം നടക്കുമെന്നുമാണ് പ്രവചനം. 3797-ഓടുകൂടി ഭൂമിയിലുള്ളവയെല്ലാം നശിക്കുമെന്നും എങ്കിലും അപ്പോഴേയ്ക്കും മറ്റൊരു ഗ്രഹത്തിലേയ്ക്ക് വാസമുറപ്പിക്കാനാവുന്ന ശേഷി നേടി കഴിഞ്ഞിരിക്കും മനുഷ്യരെന്നുമാണ് പ്രവചിച്ചിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും