സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പതിമൂന്നാം വയസ്സില്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുഃ സൈറ ഖാന്‍

വിമെന്‍പോയിന്‍റ് ടീം

പതിമൂന്നാം വയസ്സില്‍ ലൈംഗികമായി ദുരുപയോഗം ചെയ്തതായി സൈറ ഖാന്‍. പ്രശസ്ത ടി വി അവതാരകയും മാധ്യമ പ്രവര്‍ത്തകയുമായ സൈറ ലൂസ് വുമന്‍ എന്ന പ്രശസ്തമായ ഷോയില്‍ പാനലിസ്റ്റ് ആണ്. സൈറയുടെ അപ്രതീക്ഷിതമായ വെളിപ്പെടുത്തല്‍ അവതാരകയെപ്പോലും ഞെട്ടിച്ച് കളഞ്ഞു.

പതിമൂന്നാം വയസ്സില്‍ തന്റെ മുറിയിലേയ്ക്ക് കടന്നു വന്ന ബന്ധു തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്നും ഈ സത്യം വെളിപ്പെടുത്തുന്നതില്‍ തനിയ്ക്ക് കുറ്റബോധം ഒന്നുമില്ല എന്നും സൈറ വെളിപ്പെടുത്തി. മറ്റു സ്ത്രീകളോടും ഇത്തരം അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ തുറന്ന് പങ്കു വയ്ക്കണമെന്നും സൈറ അഭിപ്രായപ്പെട്ടു. തനിയ്ക്ക് എല്ലാ സപ്പോര്‍ട്ടും തന്ന ഭര്‍ത്താവിനും കുടുംബത്തിനും സൈറ നന്ദിയും പറഞ്ഞു.

ബലാത്സഗത്തിനെതിരെ ക്യാമ്പെയിന്‍ നടത്തുന്ന മുക്താര്‍ മായിയുമായുള്ള ലൈവ് സംഭാഷണത്തിനിടയിലാണ് സൈറ ഈ കാര്യം വെളിപ്പെടുത്തിയത്. ഈ തുറന്ന് പറച്ചില്‍ പരിപാടിയുടെ പ്രവര്‍ത്തകര്‍ക്കോ അവതാരകയ്‌ക്കോ അറിയില്ലായിരുന്നു. അപ്രതീക്ഷിതമായ തുറന്ന് പറച്ചിലില്‍ എല്ലാവരും ആദ്യം ഒന്ന് പതറിപ്പോയി.

പക്ഷെ സൈറ ഉറച്ച ശബ്ദത്തില്‍ സംഭാഷണം തുടരുകയായിരുന്നു. ഇതുകാണുന്ന പല സ്ത്രീകള്‍ക്കും ഇത്തരം അനുഭവങ്ങള്‍ മനസ്സില്‍ ഒതുക്കാതെ തുറന്ന് പറയാന്‍ പ്രചോദനം ആവട്ടെ എന്നും സൈറ പറഞ്ഞ്.നാല്‍പ്പത്താറുവയസ്സുള്ള സൈറ സി ബി ബി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലെ സീനിയര്‍ അവതാരകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും