സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

വൈഫൈയുടെ ഉപയോഗം ദോഷകരം

വിമെന്‍പോയിന്‍റ് ടീം

തുടര്‍ച്ചയായ വൈഫൈയുടെ ഉപയോഗം ദോഷകരമെന്നു ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറെക്കാലമായി പഠനം നടക്കുന്നുണ്ടെങ്കിലും ദോഷകരമായി ഒന്നുമില്ലെന്നായിരുന്നു കണ്ടെത്തല്‍. ചിലതരം റേഡിയേഷനുകള്‍ ഡിഎന്‍എയെ ബാധിക്കുമ്പോഴാണ് ക്യാന്‍സറിലേക്കു നയിക്കുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വളരെ ശക്തി കുറഞ്ഞ ആര്‍ എഫ് സിഗ്‌നലുകളാണ് വൈഫൈ റൂട്ടറുകള്‍ പുറപ്പെടുവിക്കുന്നത്. അതുകൊണ്ടുതന്നെ ഡിഎന്‍എ ഘടന വ്യത്യാസപ്പെടുത്തി വൈഫൈ സിഗ്‌നലുകള്‍ ക്യാന്‍സര്‍ ഉണ്ടാക്കില്ലെന്നാണ് പറയുന്നത്. ഒരു മൈക്രോ വേവ് ഓവന്റെ സിഗ്‌നലുകളെ അപേക്ഷിച്ച് ഒരു ലക്ഷം ഇരട്ടി ശക്തി കുറവായിരിക്കും വൈഫൈ സിഗ്‌നലുകള്‍ക്ക്.

എന്നാല്‍ വ്യാപകമായ വൈഫൈ ഉപയോഗം നിങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുമെന്നാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ പറയുന്നത്. ക്യാന്‍സറിന് കാരണമാകുന്ന 250 സംഗതികളില്‍ ആര്‍ എഫ് ഇംഎംഎഫ് സിഗ്‌നലുകളും ഇടംനേടിയിട്ടുണ്ടെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സറിന്റെ പുതിയ റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ ഇതുവരെയും ക്ലിനിക്കല്‍ പരീക്ഷണത്തിലൂടെ വൈഫൈ സിഗ്‌നല്‍ ഹാനികരമാണെന്ന് എവിടെയും കണ്ടെത്തുകയോ തെളിയിക്കുകയോ ചെയ്തിട്ടില്ല.

അതുകൊണ്ടുതന്നെ വൈഫൈ സിഗ്‌നലുകളെക്കുറിച്ചുള്ള വാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമെന്നും വാദമുണ്ട്. വൈഫൈ സിഗ്‌നലുകളെക്കുറിച്ച് കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അനിവാര്യമാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും