സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പൊതുസ്ഥലത്ത് നിഖാബ് മാറ്റാന്‍ വിസമ്മതിച്ച വനിതയ്ക്ക് 22 ലക്ഷം രൂപ പിഴ

വിമെന്‍പോയിന്‍റ് ടീം

പൊതുസ്ഥലത്ത് നിഖാബ് (മുഖപടം) മാറ്റാന്‍ വിസമ്മതിച്ച അല്‍ബേനിയന്‍ മുസ്ലിം വനിതയ്ക്ക് 22 ലക്ഷം രൂപ(30,000 യൂറോ) പിഴ ശിക്ഷ . ഇറ്റലിയിലെ സാന്‍ വിറ്റോ അല്‍ ടാഗ്ലിയമെന്റോയിലാണ് സംഭവം നടന്നത്. പോര്‍ഡെനോണ്‍ പ്രവിശ്യയിലെ ജഡ്ജിയാണ് പിഴ ഈടാക്കാന്‍ ഉത്തരവിട്ടത്. നാലു മാസത്തെ തടവുശിക്ഷ പിഴയില്‍ ഒതുക്കുകയായിരുന്നു. 

കഴിഞ്ഞ മാസം സാന്‍ വിറ്റോ അല്‍ ടാഗ്ലിയമെന്റോയിലെ ടൗണ്‍ ഹാളില്‍ നടന്ന പൊതുസമ്മേളനത്തിനിടെ ആയിരുന്നു സംഭവം. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ 40 കാരിയോടു കണ്ണൊഴിച്ച് മുഖം മുഴുവന്‍ മറയ്ക്കുന്ന നിഖാബ് മാറ്റാന്‍ മേയര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആവശ്യം നിരസിച്ച സ്ത്രീ നിഖാബ് മാറ്റാന്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്ന് പോലീസ് എത്തുകയും സ്ത്രീയെ കൗണ്‍സില്‍ അസംബ്ലിയില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു.ഇറ്റാലിയന്‍ പൗരത്വമുള്ള സ്ത്രീ 16 വര്‍ഷമായി സാന്‍ വിറ്റോ അല്‍ ടാഗ്ലിയമെന്റോയിലാണ് താമസിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും