സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

എന്നെ തോല്‍പ്പിച്ചത് എഫ്ബിഐഃ ഹിലരി

വിമെന്‍പോയിന്‍റ് ടീം

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ എഫ്ബിഐയെ കുറ്റപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍. തെരഞ്ഞെടുപ്പിന് രണ്ട് ആഴ്ച മുന്‍പ് ഇമെയില്‍ വിവാദം അന്വേഷിക്കുന്നുണ്ടെന്ന എഫ്ബിഐ മേധാവി ജെയിംസ് കോമിയുടെ പ്രതികരണം അന്നുവരെ തനിക്ക് ഉണ്ടായിരുന്ന മേധാവിത്വം നഷ്ടപ്പെടുത്തിയെന്നാണ് ഹിലരിയുടെ ആരോപണം.

കോമി ഇക്കാര്യം പറയുന്നതു വരെ മുഴുവന്‍ സര്‍വേകളിലും തനിക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ അതിനു ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. പാര്‍ട്ടിയുടെ സംഭാവന ദാതാക്കളുമായി ഹിലരി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് എഫ്ബിഐ ഡയറക്ടര്‍ക്കെതിരെയുള്ള പരാമര്‍ശം.

ഇതുപോലൊരു തെരഞ്ഞെടുപ്പ് പരാജയത്തിന് നിരവധി കാരണങ്ങളുണ്ടാവും. ജെയിംസ് കോമിയുടെ കത്ത് അടിസ്ഥാനമില്ലാത്ത പല സംശയങ്ങളും ജനിപ്പിച്ചു. ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചു. ആരോപണങ്ങളില്‍ പുതിയതായി ഒന്നുമില്ലെന്നും പുതിയ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും കാട്ടി പ്രചരണം അവസാനിക്കുന്ന രണ്ട് നാള്‍ മുന്‍പ് എഫ്ബിഐ ഡയറക്ടര്‍ ഹിലരിയ്ക്ക് ക്ലിന്‍ചിറ്റ് നല്‍കിയെങ്കിലും വീണുകിട്ടിയ അവസരം ട്രംപ് ക്യാമ്പ് മുതലെടുത്തുവെന്നും ഹിലരി ആരോപിച്ചു. മേധാവിത്വം തിരിച്ചുപിടിക്കുന്നതിനായി തങ്ങള്‍ക്ക് കഠിന പരിശ്രമം വേണ്ടിവന്നുവെന്നും ഹിലരി കൂട്ടിചേര്‍ത്തു.

ഒബാമ ഭരണകൂടത്തിന് കീഴില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കെ ഹിലരി നിയമവിരുദ്ധമായി സ്വകാര്യ സെര്‍വര്‍ ഉപയോഗിച്ചെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് കഴിഞ്ഞ ജൂലൈയില്‍ അന്വേഷണം പൂര്‍ത്തിയായിരുന്നു.എന്നാല്‍ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് ഒക്ടോബര്‍ 28നാണ് എഫ്ബിഐ ഡയറക്ടര്‍ അറിയിച്ചത്.
മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയില്‍ ഹിലരിയുടെ സഹായി ഹുമ ആബാദിനിന്റെ ഇമെയിലുകളാണ് വീണ്ടും അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഹിലരിക്ക് ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്ന മുന്‍തൂക്കത്തിന് വിവാദങ്ങളിലൂടെ ഇളക്കം തട്ടിയുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു അവസാനവട്ട പോള്‍ ഫലങ്ങള്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും