സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഗുജറാത്ത് കലാപം തുറന്നു കാട്ടുന്ന പുസ്തകം സ്‌കൂളുകളില്‍ സൗജന്യമായി വിതരണം ചെയ്യുംഃ റാണാ അയ്യൂബ്

വിമെന്‍പോയിന്‍റ് ടീം

ഗുജറാത്ത് കലാപത്തെക്കുറിച്ചും വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ചും തുറന്നുകാട്ടുന്ന ‘ഗുജറാത്ത് ഫയല്‍സ് അനാട്ടമി ഓഫ് എ കവര്‍ അപ് ‘ എന്ന തന്റെ പുസ്തകം രാജ്യത്തെ സ്‌കൂളുകളിലും കോളേജുകളിലും സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബ്. 

ഗുജറാത്തിലെ മുസ്‌ലിം വംശഹത്യയിലും വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലും  പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ പങ്കിനെ തുറന്നുകാട്ടുന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ഓരോ ലക്ഷം വീതം കോപ്പികള്‍ പുറത്തിറക്കി രാജ്യത്തെ സ്‌കൂളുകളിലും കോളേജുകളിലും സൗജന്യമായി വിതരണം ചെയ്യുമെന്ന് അവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 

നീതിക്കു വേണ്ടിയുള്ള സന്ദേശങ്ങള്‍ എല്ലാവരിലേക്കും എത്തേണ്ടതുണ്ട്. അതിനു ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് ഇതെന്ന് റാണാ അയ്യൂബ് ചൂണ്ടിക്കാട്ടി. ഈ ഉദ്യമത്തില്‍ എല്ലാവരുടെയും സഹായസഹകരണം പ്രതീക്ഷിക്കുന്നുവെന്നും താല്‍പ്പര്യമുള്ളവര്‍ തന്റെ ഇ മെയിലിലൂടെ ബന്ധപ്പെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം ദോഹയില്‍ നടക്കേണ്ടിയിരുന്ന റാണാ അയൂബിന്റെ പ്രഭാഷണത്തിന് മോദി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. വിലക്കിനെ തുടര്‍ന്ന് ദോഹയില്‍ നടക്കേണ്ടിയിരുന്ന എ.പി.ജെ അബ്ദുള്‍ കലാമിന്റെ 85-ാം ജന്മവാര്‍ഷിക അനുസ്മരണ പരിപാടി റദ്ദാക്കുകയായിരുന്നു. പരിപാടിയില്‍ മുഖ്യപ്രഭാഷകയായിരുന്നു റാണാ അയൂബ്. 

തെഹല്‍ക്ക മാഗസിനിലെ മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയായ റാണാ അയ്യൂബ് ഗുജറാത്ത് കലാപങ്ങളെക്കുറിച്ച് നടത്തിയ ഒളിക്യാമറാ അന്വേഷണത്തിന്റെ ടേപ്പുകള്‍ അധികരിച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും ചര്‍ച്ചയും നേരത്തെ ദുബായില്‍ നടന്നിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി ഇന്ത്യയിലെ മുന്‍നിര പ്രസാധകരൊന്നും പ്രസിദ്ധീകരിക്കാതിരുന്ന പുസ്തകം റാണ സ്വന്തം നിലയില്‍ പുറത്തിറക്കുകയായിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും