സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നോട്ടുകള്‍ അസാധുവാക്കല്‍ഃ പ്രതിസന്ധി പരിഹരിക്കാന്‍ നാമമാത്രമായ ഇളവുകള്‍

വിമെന്‍പോയിന്‍റ് ടീം

രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ കടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ നാമമാത്രമായ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രാലയം. പുതിയ നിര്‍ദേശം അനുസരിച്ച് ഒരാഴ്ച ഒരു അക്കൗണ്ടില്‍ നിന്ന് 24,000 രൂപ പിന്‍വലിക്കാം. നേരത്തെ ഇത് 20,000 ആയിരുന്നു. ഒരു ദിവസം 10,000 രൂപ മാത്രമേ പിന്‍വലിക്കാവു എന്ന നിബന്ധന എടുത്തുകളഞ്ഞിട്ടുണ്ട്. എ.ടി.എമ്മുകള്‍ വഴി ദിവസം 2,000 രൂപ പിന്‍വലിക്കാമെന്നത് 2,500 രൂപയാക്കി. 

അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള പരിധി ഒരാള്‍ക്ക് 4,000 രൂപ എന്നത് 4,500 രൂപയാക്കി ഉയര്‍ത്തി. 500 രൂപയുടെ വര്‍ദ്ധന മാത്രം. എല്ലാ ബാങ്കുകളോടും പ്രധാനപ്പെട്ട  ആശുപത്രികള്‍ക്ക് സമീപം മൊബൈല്‍ എ.ടി.എം വാനുകള്‍ സജ്ജമാക്കിയിരിക്കണമെന്നും ധനകാര്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. നോട്ടുകള്‍ ലഭിക്കാത്തത് ചികിത്സയെ ബാധിക്കുന്നു എന്ന വാര്‍ത്തകളെ തുടര്‍ന്നാണ് നടപടി. മാത്രമല്ല എല്ലാ കച്ചവട സ്ഥാപനങ്ങളും, ആശുപത്രികളും ചെക്ക്, ഡി.ഡി തുടങ്ങിയവ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. ഇവ പാലിക്കാത്തവര്‍ക്കെതിരെ ജില്ലാ കളക്ടര്‍ക്ക് നടപടിയെടുക്കാമെന്നും ധനമന്ത്രാലയം പറയുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും