സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മാവോയിസ്​റ്റ്​ പ്രശ്​നം: നന്ദിനിയെ അറസ്​റ്റ്​ ചെയ്യരു​തെന്ന്​ സുപ്രീംകോടതി

വിമെന്‍പോയിന്‍റ് ടീം

മാവോയിസ്​റ്റ്​ പ്രശ്​നത്തിൽ സമാധാനപരമായ പരിഹാരമാണ്​ ആവശ്യമെന്ന്​ സുപ്രീംകോടതി. പ്രശ്​നത്തിൽ സ്​ഥിതിഗതികൾ വഷളാക്കരുത്​.  സമാധാനപരമായ പരിഹാരമാണ്​ ആവശ്യമെന്നും സു​പ്രീംകോടതി നിരീക്ഷിച്ചു. ഡൽഹി യൂണിവേഴ്​സിറ്റി പ്രൊഫസർ  നന്ദിനി സുന്ദറി​നെ നവംബർ 15 വരെ അറസ്​റ്റ്​ ചെയ്യരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

സ്​ഥിതിഗതികളെ നിങ്ങൾ ഗൗരവമായി കാണുന്നില്ല. മാവോയിസ്​റ്റ പ്രശ്​നം വഷളായിരിക്കുകയാണ്​. ഇതിന്​ സമാധാനപരമായ പരിഹാരം കാണണം.  സുപ്രീംകോടതിയിലെ മാദൻ, ലോകുർ,ഗോയൽ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്​ നിരീക്ഷിച്ചു.

നന്ദിനി സുന്ദർ സമർപ്പിച്ച ഹരജിയലാണ്​ സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണങ്ങളുണ്ടായിരിക്കുന്നത്​. തനിക്കെതിരെ സമർപ്പിച്ച എഫ്​.​ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്​ നന്ദിനി സുന്ദർ സുപ്രീംകോടതിയെ സമീപിച്ചത്​. ആദിവാസിയുടെ  മരണവുമായി ബന്ധപ്പെട്ട്​ ഛത്തീസ്​ഗഢ്​​ പൊലീസാണ്​ നന്ദിനിക്കെതിരെ കേസെടുത്തത്​. മരിച്ച യുവാവി​െൻറ ഭാര്യയുടെ പരാതിയുടെ അടിസ്​ഥാനത്തിലായിരുന്നു കേസ്​.മനുഷ്യാവകാശ പ്രവർത്തകർ ശത്രുക്കളാവുന്ന കാലഘട്ടമാണിതെന്ന്​ ഹർജിക്കാരിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അശോക്​ ദേശായി പറഞ്ഞു.

സുക്മയില്‍ ആദിവാസി ​ കൊല്ലപ്പെട്ട കേസില്‍ ഡല്‍ഹിയിലെ രണ്ട് വനിതാ പ്രഫസര്‍മാരെയും സി.പി.എം, സി.പി.ഐ നേതാക്കളെയും പ്രതിചേർത്താണ്​ ചത്തീസ്​ഗഢ്​ ​പൊലീസ്​ കേസെടുത്തത്​.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും