സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വനിതാ ഫുട്‌ബോള്‍ അക്കാദമിക്ക്‌ തുടക്കമായി

വിമന്‍ പോയിന്റ് ടീം

കേരളത്തിലെ ആദ്യ വനിതാ ഫുട്‌ബോള്‍ അക്കാദമിക്ക്‌ തിരുവനന്തപുരത്ത്‌ തുടക്കമായി. കഴിഞ്ഞ ആറ്‌ വര്‍ഷമായി 200 ലേറെ ഫുട്‌ബോള്‍ കളിക്കാര്‍ക്ക്‌ പരിശീലനം നല്‍കിയിട്ടുള്ള കോവളം ഫുട്‌ബോള്‍ ഫൗണ്ടേഷനാണ്‌ വനിതാ ഫുട്‌ബോള്‍ അക്കാദമി ആരംഭിച്ചത്‌. പത്തിലേറെ മുന്‍ കായിക താരങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന പ്രൗഡോജ്വല ചടങ്ങില്‍ വെച്ച്‌ ഒളിമ്പ്യന്‍ ബോബി അലോഷ്യസ്‌, ലളിത എസ്‌, അയോന ജി എന്നിവര്‍ ദീപശിഖ തെളിയിച്ചുകൊണ്ട്‌ അക്കാഡമി ഉത്‌ഘാടനം ചെയ്‌തു.
ഇപ്പോള്‍ പാളയം ചന്തയില്‍ മുട്ട കച്ചവടം ചെയ്‌തു ജീവിക്കുന്ന മുന്‍ ഹോക്കി താരം, ഡി വി ശകുന്തളയെ ചടങ്ങില്‍ ആദരിച്ചു. 10,000 രൂപയും പ്രശസ്‌തി പത്രവും പൊന്നാടയും നല്‍കി വി ശിവന്‍കുട്ടി എം എല്‍ എ ശകുന്തളയെ ആദരിച്ചു.
അക്കാദമി ഡയറക്‌ടര്‍ ഡോ എ ഐ റസിയ, അഡ്വ പദ്‌മിനി, ആര്‍ദ്ര ചന്ദ്ര മൗലി എന്നിവര്‍ മുന്‍ താരങ്ങളെ പൊന്നാട അണിയിച്ചു. ട്രീസ രാജന്‍, ട്രീസ മാര്‍ഗരറ്റ്‌, കെ.സി. ലേഖ, എം.ആര്‍.മിനി, ഡോ.രമണി, ജാന്‍സി ചാക്കോ, ഓമന കുമാരി, റെജീന ബീഗം, ഉഷ നായര്‍ എന്നീ കായിക പ്രതിഭകള്‍ ചടങ്ങില്‍ പങ്കെടുത്തൂ.
ജെയ്‌സിയുടെ പ്രകാശനം ഗീവര്‍ഗീസ്‌ നിര്‍വഹിച്ചു. ചടങ്ങിന്റെ ഭാഗമായി വര്‍ണ ശബളമായ എന്‍റോള്‍മെന്റ്‌ സെറിമണിയും സംഘടിപ്പിച്ചു. അക്കാഡമി പ്രസിഡന്റ്‌ ആര്‍ പാര്‍വതി ദേവി പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.
ഉത്‌ഘാടന ചടങ്ങിനുമുന്‍പ്‌ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രദര്‍ശന മത്സരം നടന്നു. കേരളത്തില്‍ ആദ്യമായി നടക്കുന്ന വനിതാ ലീഗ്‌ മത്സരത്തിലേക്ക്‌ കോവളം എഫ്‌ സിക്ക്‌ പ്രവേശനം ലഭിച്ചിട്ടുണ്ട്‌. അക്കാദമിയില്‍ രജിസ്റ്റര്‍ ചെയ്‌ത 25 പെണ്‍കുട്ടികള്‍ക്ക്‌ യൂണിവേഴ്‌സിറ്റി കോളേജില്‍ പരിശീലനം ആരംഭിച്ചു. ഗീവര്‍ഗീസ്‌, എബിന്‍, ഗീത തുടങ്ങിയ പ്രഗത്ഭരായ കോച്ചുകളുടെ നേത്യത്വത്തിലാണ്‌ പരിശീലനം നടക്കുന്നത്‌. താല്‍പര്യമുള്ളവര്‍ 9895122980 എന്ന നമ്പറില്‍ ബന്ധപ്പെടുക.



പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും