സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സമരത്തിനിടെ പെണ്‍കുട്ടികള്‍ക്കുനേരെ പുരുഷ പോലീസിന്റെ കയ്യേറ്റം

വിമെന്‍പോയിന്‍റ് ടീം

കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യാഗേറ്റില്‍ പ്രതിഷേധത്തിനെത്തിയ ജെഎന്‍യു വിദ്യാര്‍ഥികളെ നേരിടുന്നതിനിടയ്ല്‍ പെണ്‍കുട്ടികള്‍ക്കു നേരെ പുരുഷ പോലീസിന്റെ അതിക്രമം. സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയെ പുരുഷപോലിസ് കയ്യേറ്റം ചെയ്യുന്ന ചിത്രം തിങ്കളാഴ്ച ടൈംസ്  ഓഫ് ഇന്ത്യ ഡല്‍ഹി എഡിഷനില്‍ പ്രസിദ്ധീകരിച്ചു. നജീബിന്റെ ഉമ്മയെയും ഡല്‍ഹി പൊലീസ് മര്‍ദിച്ചിരുന്നു. നജീബിന്റെ ഉമ്മ ഫാത്തിമയെ മര്‍ദിച്ച പൊലീസ് അവരെ ബലമായി കസ്റ്റഡിയില്‍ എടുത്ത് വലിച്ചിഴച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊലീസ് വാഹനത്തില്‍ കയറ്റിയത്.

നജീബിന്റെ സഹോദരന്‍ മുജീബ്, സഹോദരി സദാഫ് മുഷ്റഫ്, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, ജനറല്‍ സെക്രട്ടറി വിക്രംസിങ്ങ്, നാല്  കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജനറല്‍ സെക്രട്ടറി ശതരൂപ ചക്രവര്‍ത്തി,  വൈസ് പ്രസിഡന്റ് പി പി അമല്‍ ഉള്‍പ്പെടെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികളും പൊലീസ് കസ്റ്റഡിയിലാണ്.

ഞായറാഴ്ച വൈകിട്ട് സമാധാനപരമായി ഇന്ത്യാഗേറ്റില്‍ പ്രതിഷേധയോഗം ചേരാനായിരുന്നു ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്റെ തീരുമാനം. വിദ്യാര്‍ഥികള്‍ കൂട്ടമായി പുറത്തേക്ക് എത്തുന്നത് തടയാന്‍ ജെഎന്‍യുവിന്റെ കവാടത്തില്‍ത്തന്നെ വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചു. തുടര്‍ന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് ചെറുസംഘങ്ങളായാണ് വിദ്യാര്‍ഥികള്‍ എത്തിയത്.

ഇന്ത്യാഗേറ്റും പരിസരവും നാല് കിലോമീറ്റര്‍ ചുറ്റളവില്‍ പൊലീസ് വളഞ്ഞിരുന്നു. ഇന്ത്യാഗേറ്റിലേക്കുള്ള എല്ലാ റോഡും ബാരിക്കേഡുകള്‍ ഉയര്‍ത്തി ഉപരോധിച്ചു. ഇന്ത്യാ ഗേറ്റ് കാണാനെത്തിയ സന്ദര്‍ശകരെയും ചെറുകിട കച്ചവടക്കാരെയുംമറ്റും പൊലീസ്  ഒഴിപ്പിച്ചു. ചെറുസംഘങ്ങളായി എത്തിയ വിദ്യാര്‍ഥികളെ അപ്പോള്‍ത്തന്നെ ബലമായി പൊലീസ് വാഹനത്തിലേക്ക് മാറ്റി. എതിര്‍ക്കാര്‍ ശ്രമിച്ചവരെ പൊലീസുകാര്‍ സംഘംചേര്‍ന്ന് മര്‍ദിച്ചൊതുക്കി. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും