സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കെ രാധാകൃഷ്ണനെതിരെ ബൃന്ദാ കാരാട്ട്

വിമെന്‍പോയിന്‍റ് ടീം

വടക്കാഞ്ചേരി കൂട്ട ബലാല്‍സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ കെ രാധാകൃഷണന്റെ നടപടി തെറ്റെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. മുന്‍ സ്പീക്കറും സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ രാധാകൃഷ്ണന്‍ ഇരയുടെ പേര് വെളിപ്പെടുത്തിയത് തെറ്റാണ്. കേരളത്തില്‍ മന്ത്രി കെകെ ശൈലജയും ടിഎന്‍ സീമയും അടക്കം നേതാക്കള്‍ കെ രാധാകൃഷ്ണനെ പ്രതിരോധിച്ച് നിലപാടെടുത്ത സമയത്താണ് ബൃന്ദാ കാരാട്ടിന്റെ വിമര്‍ശനാത്മക നിലപാട്. യുവതി പരാതി ഉന്നയിച്ചതോടെ മുഖ്യമന്ത്രി കേസില്‍ ഇടപെട്ടുവെന്നും അവശ്യമായ നടപടികള്‍ സ്വീകരിച്ചവെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. സംഭവം അറിഞ്ഞതോടെ പാര്‍ട്ടി ഉടനടി നടപടി സ്വീകരിച്ചതായും അവര്‍ പറഞ്ഞു.

യുഡിഎഫ് ഭരണകാലത്ത് യുവതിക്ക് രണ്ട് വര്‍ഷം നീതി ലഭിച്ചില്ലെന്നത് അനാസ്ഥയും ഗൗരവമുള്ള കാര്യമാണെന്നും ബൃന്ദാ കാരാട്ട് കൂട്ടിച്ചേര്‍ത്തു. പൊലീസ് സ്റ്റേഷനില്‍ പരാതി ബോധിപ്പിക്കാന്‍ എത്തിച്ചേര്‍ന്ന ബലാല്‍സംഗ ഇരയക്ക് നേരിടേണ്ടി വന്നത് വല്ലാത്ത അവസ്ഥയാണെന്നും പൊലീസില്‍ നിന്ന് നീതി ലഭിക്കില്ലെന്ന തോന്നലുണ്ടായത് ദുരന്തമാണെന്നും ബൃന്ദാകാരാട്ട് പറഞ്ഞു.

വിവാദ പ്രസ്താവനയെ ന്യായികരിച്ച് ആരോഗ്യ മന്ത്രി ശൈലജ രംഗത്തെത്തിയിരുന്നു. തെറ്റ് ചെയ്യുന്ന ആള്‍ അല്ല കെ.രാധാകൃഷണനെന്നും പെണ്‍കുട്ടിയുടെ പേര് പറഞ്ഞതില്‍ തെറ്റില്ലെന്നും ശൈലജ പറഞ്ഞു. കുറ്റം ചെയ്ത ആളുടെ പേര് പറയുകയും പെണ്‍കുട്ടി സ്ഥല പേരില്‍ അറിയപ്പെടുന്നതും ശരിയല്ല എന്നാവും രാധാകൃഷണന്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക, ഇരയായ കുട്ടിയുടെ പേര് പറയുന്നത് അവള്‍ക്കും കുടുംബത്തിനും മാനക്കേടാണ് എന്ന് കരുതുന്ന കാലം കഴിഞ്ഞുവെന്നുമായിരുന്നു കെകെ ശൈലജയുടെ നിലപാട്. രാധാകൃഷ്ണനെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായ ടിഎന്‍ സീമയും രംഗത്ത് വന്നിരുന്നു.അവിടെയുള്ള സാഹചര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം കെ രാധാകൃഷ്ണന്‍ പേര് വെളിപ്പെടുത്തിയത്. അവരെല്ലാം ഇതുമായി നേരത്തെ ബന്ധപ്പെടുന്നവരാണ്.ആ സാഹചരിത്തിലാകാം പേര് വെളിപ്പെടുത്തിയതെന്നായിരുന്നു ടിഎന്‍ സീമയുടെ നിലപാട്.

ബലാത്സംഗ കേസുകളില്‍ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന സുപ്രിം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് കെ രാധാകൃഷ്ണന്റെ പരാമര്‍ശവും അത് 'സാഹചര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം' എന്ന ടി എന്‍ സീമയുടെ ന്യായീകരണവും. ബലാത്സംഗം ചെയ്ത കാര്യം പാര്‍ട്ടി നേതൃത്വത്തില്‍ നേരത്തെ പരാതിപ്പെട്ടെങ്കിലും ഒത്തുതീര്‍പ്പാക്കുന്നതിനായിരുന്നു ശ്രമിച്ചിരുന്നതെന്ന് യുവതി നേരത്തേ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. സാമ്പത്തിക പരാതി എന്ന നിലയിലായിരുന്നു പാര്‍ട്ടി ഇതിനെ കണ്ടിരുന്നതന്നെ കെ രാധാകൃഷ്ണനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും