സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഭാഗ്യലക്ഷ്മിയുടെയും പാര്‍വ്വതിയുടെയും തലയില്‍ വകതിരിവില്ലാത്ത ഫെമിനിസംഃ അഡ്വ. സംഗീത ലക്ഷ്മണ

വിമെന്‍പോയിന്‍റ് ടീം

വടക്കാഞ്ചേരി നഗരസഭയിലെ മിണാലൂര്‍ വാര്‍ഡ് സി.പി.ഐ.എം കൗണ്‍സിലര്‍ പി.എന്‍ ജയന്തനെതിരായ ലൈംഗികാരോപണത്തിന്റെ സത്യാവസ്ഥ ചോദ്യം ചെയ്ത്  പ്രമുഖ അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ സംഗീത ലക്ഷ്മണ രംഗത്ത്. 

സാമൂഹ്യപ്രവര്‍ത്തകയായ ഭാഗ്യലക്ഷ്മിയുടെ ആ പോസ്റ്റ് ഇപ്പോഴാണ് വായിച്ചത്. അതില്‍ ഏറ്റവും രസകരം ഇതാണ് ‘അമിതമായ മദ്യപാനം മാത്രമായിരുന്നു അയാള്‍ക്കുണ്ടായിരുന്ന ഒരേയൊരു ദുശ്ശീലം.’ ഇങ്ങനെ പലതും ചേര്‍ത്ത് എഴുതിപിടിപ്പിച്ച ഒരു പോസ്റ്റിലൂടെയും അതിനു തുടര്‍ച്ചയായി അവര്‍ കൂടി ചേര്‍ന്ന് ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടിയും, പറയുന്നത് അത് അപ്പാടെ വിഴുങ്ങി ഇറക്കാന്‍ താനില്ല. അത് ചില പെണ്ണുങ്ങള്‍ ചേര്‍ന്ന് പറയുന്നു എന്നത് കൊണ്ടു മാത്രം അത് വിശ്വസിക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും മുന്‍ ഐ.ജി ലക്ഷ്മണയുടെ മകള്‍ കൂടിയായ സംഗീത ലക്ഷ്മണ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍  വ്യക്തമാക്കി. ഇതുസംബന്ധിച്ച ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തനിക്ക് ക്ഷണം ഉണ്ടായിരുന്നെന്നും എന്നാല്‍ തിരക്കുകള്‍ കാരണം അതിന് സാധിച്ചില്ലെന്നും സംഗീത ലക്ഷ്മണ പറയുന്നു.

പങ്കെടുക്കാഞ്ഞത് നന്നായി എന്നാണ് ഇപ്പോള്‍ തോന്നുന്നതെന്ന് പറഞ്ഞാണ് സംഗീത ലക്ഷ്മണ പോസ്റ്റ് ആരംഭിക്കുന്നത്. ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും മനോഹരമായി സംസാരിക്കാന്‍ കഴിവുള്ള രണ്ടു സ്ത്രീകളാണ്. എന്നാല്‍, വകതിരിവില്ലാത്ത ഫെമിനിസം കുത്തി നിറച്ചിട്ടുണ്ട് രണ്ടിന്റെയും തലയില്‍. വേറെ കുഴപ്പമൊന്നുമില്ല. അതുകൊണ്ടാണ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന് കുഴപ്പം, മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ മൊഴി അപര്യാപ്തം, ‘ഇര’ പറയുന്നത് മാത്രം ശരി എന്നൊക്കെ തോന്നിപോകുന്നതെന്നും അവര്‍ പോസ്റ്റില്‍ വിമര്‍ശിക്കുന്നു. 

താന്‍ ഒരു കോണ്‍ഗ്രസ് അനുഭാവിയാണ്. തന്റെ ചിന്തയും രക്തവും കോണ്‍ഗ്രസിനൊപ്പമാണ്. എന്നിട്ടും താന്‍ വിശ്വസിക്കുന്നത് സി.പി.ഐ.എം നഗരസഭാ കൗണ്‍സിലറായ ജയന്തന്‍ പറയുന്നതില്‍ സത്യത്തിന്റെ അംശങ്ങളുണ്ടെന്നാണെന്നും സംഗീത പറയുന്നു. പുരുഷന്മാരോട് അല്‍പം താല്‍പ്പര്യ കൂടുതലുണ്ട് അതുകൊണ്ട് കൂടി തന്നെ ‘ഇര’ പറയുന്നതില്‍ ശരികളുടെ അംശങ്ങള്‍ കുറവാണെന്നും സംഗീത പോസ്റ്റില്‍ പറയുന്നു.പ്രധാന കുറ്റാരോപിതനായ ജയന്തന്‍ പറയുന്ന സാമ്പത്തിക ഇടപാടുകള്‍, 15 ലക്ഷം രൂപ ചോദിച്ചുകൊണ്ടുള്ള ഇരയുടെ ഭര്‍ത്താവിന്റെ ഫോണ്‍ കോള്‍ ഭീഷണി എന്നിവ കൂടി അന്വേഷണ വിധേയമാക്കണമെന്നും സംഗീത പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും