സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഇരുട്ടിലായ അമ്മമാര്‍......

എസ്. ജയലക്ഷ്മി

ഏകദേശം രണ്ടു മില്ല്യണ്‍ പെണ്‍കുട്ടികളാണ് ഓരോ വര്‍ഷവും 15 വയസ്സ് തികയുന്നതിന് മുമ്പ് അമ്മയാകുന്നത്. ഇത് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്കൊപ്പം കുട്ടികളില്‍ മാനസിക പ്രശ്നങ്ങള്‍ വളര്‍ത്തിയെടുക്കും. കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്ന ഇത്തരം സാഹചര്യങ്ങള്‍ അവരുടെ ഭാവിയെ ഇരുട്ടിലാക്കുകയാണ്.
ഇത്തരത്തിലുള്ള വിവിധ രാജ്യങ്ങളിലെ പെണ്‍കുട്ടികളുടെ ജീവിതങ്ങള്‍ ചിത്രങ്ങളിലൂടെ പറയുകയാണ് ഫോട്ടോഗ്രാഫറും ഫിലിംമേക്കറുമായ പീറ്റര്‍ ടെന്‍ ഹൂപ്പന്‍. 

ഐസ, ബര്‍ക്കിന ഫാസോ വയസ്സ് 15

ഐസ്സയുടെ മകള്‍ ഫാതിക്ക് 17 മാസമാണ് പ്രായം സ്വന്തം ഗുരുനാഥനാലാണ് ഐസ പീഡിപ്പിക്കപ്പെടുന്നത്.സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അയാളെ പുറത്താക്കുകയായിരുന്നു. ഗര്‍ഭിണി ആകുമ്പോള്‍ ഐസക്ക് 14 വയസ്സാണ് പ്രായം. അവളുടെ പ്രൈമറി സ്‌കൂള്‍ പരീക്ഷ കഴിഞ്ഞതിന് തൊട്ടുപിറകേയായിരുന്നു അത്. 

ഫോണ്‍ വിളിച്ച് എന്നും അയാള്‍ക്കൊപ്പം ചെയ്യാന്‍ അധ്യാപകന്‍ ഐസയെ നിര്‍ബന്ധിക്കുമായിരുന്നത്രേ.തന്റെ റിസള്‍ട്ടിനെ വരെ ബാധിക്കുമെന്ന രീതിയില്‍ ഭീഷണി തുടര്‍ന്നപ്പോള്‍ ഐസ അധ്യാപകനടുക്കലേക്ക് എത്തുകയായിരുന്നു. അവിടെ വച്ചാണ് അയാള്‍ ഐസയെ ലൈംഗീകമായി ഉപദ്രവിക്കുന്നത്. 

അന, കൊളംബിയ , വയസ്സ് 15 

അന എട്ടാം തരത്തില്‍ പഠിക്കുമ്പോഴാണ് കാമുകനാല്‍ ഗര്‍ഭിണി ആക്കപ്പെടുന്നത്.
എന്നാല്‍ അന ഗര്‍ഭിണി ആയതോടെ അവളെ കാമുകന്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.അവസാനത്തെ മൂന്നു മാസക്കാലത്ത് അധിക രക്തസമ്മര്‍ദ്ദം മൂലം ഗുരുതരാവസ്ഥയിലായിരുന്നു അന.

കേയ, വയസ്സ് പതിനാല്, ബംഗ്ലാദേശ് സ്വദേശി

ബംഗ്ലാദേശിലെ ചേരിയിലാണ് കേയയും ഭര്‍ത്താവും ജീവിക്കുന്നത്. 21 വയസ്സാണ് കേയയുടെ ഭര്‍ത്താവ് ജഹാംഗീറിന്റെ പ്രായം. പ്രണയവിവാഹമായിരുന്നു ഇവരുടേത്
മാതാപിതാക്കളുടെ താല്പര്യങ്ങള്‍ക്കെതിരായി കേയ ജഹാംഗീറിനെ വിവാഹം കഴിക്കുമ്പോള്‍ അവളുടെ പ്രായം വെറും പതിമൂന്ന് വയസ്സ്
സാമ്പത്തികശേഷി കുറഞ്ഞ കുടുംബമായതിനാല്‍ സ്‌കൂളില്‍ പോക്ക് ഒരു വര്‍ഷം കൊണ്ടുതന്നെ ഉപേക്ഷിച്ചു.അമ്മയെ സഹായിച്ച് വീട്ടുപണികളെടുത്ത് നിന്ന കേയ അയല്‍വീട്ടില്‍ വച്ചാണ് ജഹാംഗീറിനെ കണ്ടുമുട്ടുന്നത്. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുള്ളില്‍ തന്നെ കേയ
ഗര്‍ഭിണി ആയി.

പ്രായത്തിന്റെ പക്വത കുറവില്‍ പ്രസവ വേദന പോലും അവള്‍ ആരോടും പറയാതെ മറച്ചുവച്ചു. 
എന്നാല്‍ മരുമകളുടെ മുഖഭാവത്തില്‍ നിന്നും കാര്യം മനസ്സിലാക്കിയ ജഹാംഗീറിന്റെ അമ്മ മരുമകളുടെ പ്രസവമെടുക്കാന്‍ തയ്യാറായി. 
എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല. ഒടുവില്‍ കേയയുടെ അമ്മ ഒരു പ്രാദേശിക ക്ലിനിക്കില്‍ മകളെ എത്തിച്ചാണ് പ്രസവം നടത്തിയത്.

മലെങ്ക, വയസ്സ് 14, സാംബിയ

മകള്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പമാണ് അവളുടെ താമസം. ഒരു ഡോക്ടറാകാനായിരുന്നു മലെങ്കയുടെ താല്പര്യം.
അമ്മയാവുന്നത് അത്ര എളുപ്പമുള്ള ഒരു സംഗതിയല്ല. എനിക്ക് കളിക്കാന്‍ പോലും സമയം കിട്ടുന്നില്ല. എനിക്കെപ്പോഴും കുഞ്ഞിന്‍രെ കാര്യങ്ങള്‍ നോക്കുന്നതിന്
വേണ്ടിയും എപ്പോഴും വീട്ടില്‍ തന്നെ തുടരേണ്ടി വരുന്നു. കുഞ്ഞുണ്ടാകുന്നതിന് മുമ്പ് എനിക്ക് എത്ര വേണമെങ്കിലും കളിക്കാനും എനിക്കിഷ്ടമുള്ളിടത്ത് പോകാനും കഴിയുമായിരുന്നു. എനിക്ക് ഫുട്‌ബോള്‍ വളരെ ഇഷ്ടമാണ് മാലെങ്ക പറയുന്നു.

അമീറ, വയസ്സ് 15, ജോര്‍ദാന്‍ 

തന്റെ രണ്ടുകുട്ടികള്‍ക്കും (ഒരു വയസ്സായ സമീര്‍ പന്ത്രണ്ടു ദിവസം പ്രായമുള്ള അമാല്‍) ഭര്‍ത്താവിനുമൊപ്പം അഭയാര്‍ത്ഥി ക്യാമ്പിലാണ് അമീറിന്റെ ജീവിതം. സ്വന്തം രാജ്യമായ സിറിയയിലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് അമീറ പഠനം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് പതിമൂന്നാം വയസ്സില്‍ അവള്‍ വിവാഹിതയായി. ക്യാമ്പിലെ പ്രസവ ക്ലിനിക്കിലാണ് അവള്‍ തന്റെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. സ്വയം കുട്ടിയായിരിക്കെ കുട്ടികളുടെ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടി വരിക എന്നുള്ളത് കുറച്ച് ബുദ്ധിമുട്ടാണ്.
കുട്ടികള്‍ക്ക് പുറമേ ഭര്‍ത്താവിന്റെ കാര്യവും നോക്കണം. അല്പസമയം പോലും വെറുതെ ലഭിക്കുന്നില്ല. രണ്ടാമത്തെ കുഞ്ഞ് ഒരുപാട് കരയുന്നുണ്ട്.  അവന്‍ എന്തിനാണ് കരയുന്നതെന്ന് അറിയില്ല- അമീറ പറയുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും