സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നിയമസഭാ ജീവനക്കാരനെതിരെ മേഴ്‌സിക്കുട്ടിയമ്മ സ്പീക്കര്‍ക്ക് പരാതി നല്‍കി

വിമെന്‍പോയിന്‍റ് ടീം

തന്നെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട നിയമസഭാ ജീവനക്കാരനെതിരെ മേഴ്‌സിക്കുട്ടിയമ്മ സ്പീക്കര്‍ക്ക് പരാതി നല്‍കി.നിയമസഭയിലെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ഓഫീസിലെ അറ്റന്‍ഡര്‍ നിസാര്‍ പേരൂര്‍ക്കടക്ക് എതിരെയാണ് പരാതി. വനിതാ മന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് പരാതിയില്‍ പറയുന്നു.കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് നിയസഭയില്‍ പരാതി ഉന്നയിച്ച കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി സതീശന്റെ അനുയായിയെന്ന് അറിയപ്പെടുന്ന ജീവനക്കാരനാണ് പരാതിക്ക് ഇടയാക്കിയ പോസ്റ്റിട്ടത്. എന്നാല്‍ സംഭവം വിവാദമായതോടെ ജീവനക്കാരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഫോട്ടോക്കൊപ്പം കശുവണ്ടിയെ കാശുവണ്ടിയാക്കി മാറ്റിമറച്ച വിപ്ലവകാരി അണ്ടി കുഞ്ഞമ്മ എന്നാണ് മന്ത്രിയെ ഇയാള്‍ പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.കുഞ്ഞമ്മ കലക്കീട്ടോ 115 രൂപയുടെ അണ്ടി 142 രൂപയ്ക്ക് വാങ്ങി മഹതി കൊള്ളയടിച്ചത് പത്തരക്കോടി രൂപയാണെന്നും നിങ്ങള്‍ ആകാംഷയോടെ കാത്തിരുന്ന രണ്ടാം വിക്കറ്റാണ് ഇതെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. കശുവണ്ടി വികസന കോര്‍പ്പറേഷനിലും കാപെക്‌സിലും തോട്ടണ്ടി ഇറക്കുമതി ചെയ്തത് വഴി 6.87 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് വിഡി സതീശനായിരുന്നു ആരോപണം ഉന്നയിച്ചിരുന്നത്.എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തിരിമറി നടന്നതായി തെളിയിച്ചാല്‍ ജോലി അവസാനിപ്പിക്കാമെന്നും മേഴ്‌സിക്കുട്ടിയമ്മയും മറുപടി നല്‍കി. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല തങ്ങളുടേതെന്നും, നടപടിക്രമങ്ങള്‍ പാലിച്ചാണ് സ്ഥാപനത്തിന്റെ തലപ്പത്തുള്ളവരെ നിയമിച്ചിരിക്കുന്നതെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കിയിരുന്നു.ആരോപണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തേണ്ട കാര്യവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതി നടന്നുവെന്നായിരുന്നു സഭയില്‍ പ്രതിപക്ഷത്തിന്റെ ആരോപണം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും