സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പച്ചക്കണ്ണുകളുടെ ഉടമ പാകിസ്ഥാനില്‍ അറസ്റ്റില്‍

വിമെന്‍പോയിന്‍റ് ടീം

ലോകത്തെ വേട്ടയാടിയ നീലക്കണ്ണുകളുടെ ഉടമയായ അഫ്ഗാന്‍ യുവതി ഷര്‍ബത് ബീബി പാകിസ്താനില്‍ അറസ്റ്റില്‍. ബുധനാഴ്ച്ച പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് ഷര്‍ബത്തിനെ അറസ്റ്റ് ചെയ്തതെന്ന് ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയതിനാണ് അറസ്റ്റ്.
സ്വവസതിയില്‍ നിന്ന് അറസ്റ്റിലാകുമ്പോള്‍ ഷര്‍ബത്തിന്റെ കൈവശം അഫ്ഗാന്‍ ഐഡി കാര്‍ഡും പാക് ഐഡി കാര്‍ഡും ഉണ്ടായിരുന്നുവെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് കാര്‍ഡുകളും പൊലീസ് പെടിച്ചെടുത്തു.
പാക് പീനല്‍ കോഡിലെ സെക്ഷന്‍ 419,420 പ്രകാരവും അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 5(2) പ്രകാരവുമാണ് ഷര്‍ബത്തിനെതിരെ കേസെടുത്തിരിക്കുന്നത്. അഫ്ഗാനില്‍ നിന്നുമെത്തിയ ആയിരക്കണക്കിന് അഭയാര്‍ത്ഥികളില്‍ ഒരാളായി പാകിസ്താനില്‍ ജീവിച്ചു വരുകയായിരുന്നു ഷര്‍ബത്ത്.

1985ല്‍ പ്രസിദ്ധീകരിച്ച നാഷണല്‍ ജിയോഗ്രഫിക് മാഗസിന്‍ കവറിലൂടെയാണ് ഷര്‍ബത് ആദ്യമായി ലോകശ്രദ്ധയില്‍ പെടുന്നത്. അന്ന് പന്ത്രണ്ട് വയസ്സ് ആയിരുന്നു പ്രായം. മാഗസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തി നേടിയ ചിത്രമായി അത് മാറി. നാഷണല്‍ ജിയോഗ്രഫിക് ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മാക്കറിയാണ് ഷര്‍ബത്തിന്റെ ചിത്രം പകര്‍ത്തിയിരുന്നത്.

ഷര്‍ബത്തിന്റെ ജീവിതത്തെക്കുറിച്ച് നാഷണര്‍ ജിയോഗ്രഫിക് ചാനല്‍ പിന്നീട് ഒരു ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു. 'അഫ്ഗാന്‍ യുദ്ധത്തിലെ മൊണാലിസ' എന്നാണ് ചാനല്‍ ഷര്‍ബത്തിനെ വിശേഷിപ്പിച്ചിരുന്നത്. ഏറെക്കാലം അജ്ഞാത വാസത്തില്‍ ആയിരുന്ന ഷര്‍ബത്തിനെ കണ്ടെത്താന്‍ പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 2002ല്‍ സ്റ്റീവ് മാക്കറി വീണ്ടുമെത്തി. 'അവളുടെ കണ്ണുകള്‍ കാലങ്ങിള്‍ക്കിപ്പുറവും വേട്ടയാടുന്നു'എന്നാണ് ഷര്‍ബത്തിനെ വീണ്ടും കണ്ടതിനെ കുറിച്ച് മാക്കറി പറഞ്ഞിരുന്നത്.ഏകദേശം 30 ലക്ഷം അഫ്ഗാന്‍ അഭയാര്‍ത്ഥികളാണ് പാകിസ്താനില്‍ കഴിയുന്നതെന്ന് ഡോണ്‍ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും