സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

റാണാ അയൂബിന് മോദി സര്‍ക്കാരിന്റെ വിലക്ക്

വിമെന്‍പോയിന്‍റ് ടീം

ഗുജറാത്ത് കലാപത്തെക്കുറിച്ചും വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ചും തുറന്നുകാട്ടുന്ന ‘ഗുജറാത്ത് ഫയല്‍സ്-അനാട്ടമി ഓഫ് എ കവര്‍ അപ് ‘ എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയയായ മാധ്യമ പ്രവര്‍ത്തക റാണാ അയൂബിന്റെ പ്രഭാഷണത്തിന് ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ വിലക്ക്.

വിലക്കിനെ തുടര്‍ന്ന് ദോഹയില്‍ നടക്കേണ്ടിയിരുന്ന എ.പി.ജെ അബ്ദുള്‍ കലാമിന്റെ 85-ാം ജന്മവാര്‍ഷിക അനുസ്മരണ പരിപാടി റദ്ദാക്കി. പരിപാടിയില്‍ മുഖ്യപ്രഭാഷകയായിരുന്നു റാണാ അയൂബ്.2002ലെ ഗുജറാത്ത് കലാപത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ഒളികാമറ ഓപ്പറേഷനിലൂടെയും മറ്റും റാണ പുറത്തുകൊണ്ടുവന്നിരുന്നു. അമിത് ഷാക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും നിരവധി ആരോപണങ്ങള്‍ പുസ്തകം ഉയര്‍ത്തിയിരുന്നു.

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ബീഹാര്‍ ആന്റ് ജാര്‍ഖണ്ഡ് നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് ഐ.സി.സി അശോകാഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിലായിരുന്നു റാണാ അയൂബ് സംസാരിക്കേണ്ടിയിരുന്നത്. എന്നാല്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേഷ് ഉദ്ദേനിയ സംഘാടകരോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് റാണാ അയൂബിന്റെ സംസാരിക്കുന്നതല്‍ നിന്ന് വിലക്കുകയായിരുന്നു. തുടര്‍ന്ന് ചടങ്ങ് റദ്ദാക്കുകയായിരുന്നു.
തന്റെ പ്രഭാഷണം തടഞ്ഞതിനെതിരെ എംബസിയെയും മോദി സര്‍ക്കാരിനെയും റാണാ അയൂബ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. നൂറു കണക്കിന് ആളുകള്‍ തന്റെ പ്രഭാഷണം കേള്‍ക്കാനെത്തിയ സമയത്തായിരുന്നു ഇന്ത്യന്‍ എംബസി തന്നെ പ്രസംഗിക്കാനനുവദിക്കില്ലെന്നും പ്രസംഗിക്കുകയാണെങ്കില്‍ ചടങ്ങ് നടത്താന്‍ അനുവദിക്കുകയില്ലെന്നും സംഘാടകരെ അറിയിച്ചത്. സ്വതന്ത്രമായ പ്രഭാഷണമാണോ ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണിയെന്നായിരുന്നു മോദയോട് റാണാ അയൂബിന്റെ ചോദ്യം. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.

നേരത്തെ ദുബായില്‍ റാണാ അയൂബിന്റെ പുസ്തകമായ ‘ഗുജറാത്ത് ഫയല്‍സ്-അനാട്ടമി ഓഫ് എ കവര്‍ അപ് ‘ ന്റെ പ്രകാശനവും ചര്‍ച്ചയും നടന്നിരുന്നു. അലീഗഢ് മുസ്‌ലിം സര്‍വ്വകലാശാല അലുമ്‌നിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഷാര്‍ജ ഹോളിഡേ ഇന്‍ര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ കാഷിഫുല്‍ ഹുദ, ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി ഡോ. അശോക് ചൗധരിയും പങ്കെടുത്തിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും