സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

എ.എ.പി മന്ത്രിമാര്‍ക്കെതിരെ കോണ്‍ഗ്രസ്

വിമെന്‍പോയിന്‍റ് ടീം

ദല്‍ഹിയില്‍ ഡെങ്കിയും ചിക്കന്‍ഗുനിയയും പടര്‍ന്നുപിടിക്കുന്ന അടിയന്തര സാഹചര്യത്തില്‍ ആം ആദ്മി മന്ത്രിമാരുടെ വിദേശ പര്യടനത്തിനെതിരെ കോണ്‍ഗ്രസ്.കഴിഞ്ഞ 18 മാസത്തിനിടെ 10 തവണ എ.എ.പി മന്ത്രിമാര്‍ വിദേശപര്യടനം നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളുമായ ശര്‍മ്മിഷ്ഠാ മുഖര്‍ജി ആരോപിച്ചു. 

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്‌നുമാണ് ഏറ്റവും കൂടുതല്‍ വിദേശ യാത്രകള്‍ നടത്തിയതെന്നും അവര്‍ ചൂണ്ടിക്കാട്ടി.കഴിഞ്ഞ 18 മാസങ്ങള്‍ക്കിടയില്‍ ആറ് തവണയാണ് സിസോദിയ വിദേശ യാത്ര നടത്തിയത്. അതില്‍ മൂന്ന് യാത്രകളുടെ കണക്കെടുത്തപ്പോള്‍ 30,73,450 രൂപ സിസോദിയയുടെ യാത്രക്കായി ചെല്ലവായിട്ടുണ്ടെന്നും വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചുവെന്ന് ശര്‍മ്മിഷ്ഠ വ്യക്തമാക്കി.

ഒരു യാത്രയ്ക്ക് ശരാശരി പത്ത് ലക്ഷത്തിലേറെ രൂപ ചിലവായിട്ടുണ്ട്. ഇതില്‍ സിസോദിയ ആതന്‍സിലേക്കും ഫിന്‍ലാന്‍ഡിലേക്കും നടത്തിയ യാത്രയുടെ കണക്കുകള്‍ ചേര്‍ത്തിട്ടില്ലെന്നും സാവോ പോളോയിലേക്ക് നടത്തിയ യാത്രയുടെ ചിലവിന്റെ അപൂര്‍ണമായ കണക്കുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും ശര്‍മ്മിഷ്ഠ പറയുന്നു.
ആം ആദ്മി നേതാകളുടെ ഇത്തരത്തിലുള്ള ദൂര്‍ത്തിനെതിരെ ‘വസൂലി ദിവസ് ‘ ക്യാംപെയിന്‍ എന്ന പേരില്‍ ഒപ്പ് ശേഖരണം നടത്തുന്നുണ്ടെന്നും ശര്‍മ്മിഷ്ഠാ മുഖര്‍ജി പറഞ്ഞു.

ഒരു വിദേശ യാത്രയ്ക്ക് ആറ് ലക്ഷം രൂപ എന്ന കണക്ക് വച്ച് മൂന്ന് യാത്രകള്‍ക്കായി  18 ലക്ഷം രൂപയാണ് ആരോഗ്യമന്ത്രി സത്യേന്ദ്ര വിദേശ യാത്രകള്‍ക്കായി ചിലവാക്കിയത്.
ആരോഗ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമല്ല ആം ആദ്മി മന്ത്രിസഭയിലെ മറ്റു മന്ത്രിമാരും ദല്‍ഹിയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചപ്പോള്‍ ദല്‍ഹിക്ക് പുറത്തായിരുന്നുവെന്നും അവര്‍ ആരോപിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും