സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഹാജി അലി ദര്‍ഗയില്‍ നാലാഴ്ചക്കകം സ്ത്രീ പ്രവേശനം അനുവദിക്കുമെന്ന് ട്രസ്റ്റ്

വിമെന്‍പോയിന്‍റ് ടീം

മുംബൈയിലെ പ്രസിദ്ധമായ ഹാജി അലി ദര്‍ഗയില്‍ ഒരു മാസത്തിനകം സ്ത്രീക്കള്‍ പൂര്‍ണമായും പ്രവേശനം നല്‍കാമെന്ന് ദര്‍ഗ ട്രസ്റ്റ് സുപ്രീം കോടതിയില്‍ അറിയിച്ചു. നാലാഴ്ചക്കകം സ്ത്രീകള്‍ക്കും സൂഫി സന്യാസിയുടെ ഖബര്‍സ്ഥാന് സമീപത്തേക്ക് പ്രവേശനം അനുവദിക്കാമെന്ന് ട്രസ്റ്റ് സുപ്രീംകോടതിയെ അറിയിച്ചു.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ പ്രാധാന്യം തന്നെ നല്‍കുമെന്നാണ് ഭരണസമിതി കോടതിയെ അറിയിച്ചത്. 

ദര്‍ഗയിലെ പവിത്രസ്ഥലത്ത് സ്ത്രീ പ്രവേശനം നിഷേധിക്കുന്നത് രണ്ടു മാസം മുന്‍പ് ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ട്രസ്റ്റ് തന്നെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിലക്കിനെതിരെ തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ശക്തമായ പ്രക്ഷോഭം നടത്തിവരികയായിരുന്നു. രാജ്യത്ത് വിവിധ ആരാധനാലയങ്ങളിലെ വിലക്കിനെതിരെ സ്ത്രീകള്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ വലിയ വിജയം കൂടിയാണ് ട്രസ്റ്റിന്റെ നിലപാട്.

കഴിഞ്ഞ ആഗസ്തിലാണ് ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് സമരങ്ങള്‍ നടന്നത്. തുടര്‍ന്ന് ദര്‍ഗയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് നിയമ വിരുദ്ധമാണെന്ന് ബോംബേ ഹൈക്കോടതി വിധിച്ചിരുന്നു. ദര്‍ഗയില്‍ സ്ത്രീകളുടെ പ്രവേശനം നിഷേധിക്കുന്നത് വനിതകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് മുസ്ലീം വനിതാ ഫൗണ്ടേഷന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിലയിരുത്തിയിരുന്നു. ദര്‍ഗയിലെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാനും ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. 15ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ഹാജി അലി ദര്‍ഗയില്‍ പുരുഷന്‍മാരേപ്പോലെ തന്നെ ആരാധന നടത്താനന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയ തലത്തില്‍ സമരങ്ങള്‍ നടന്നിതിന് പിന്നാലെയായിരുന്നു കോടതിയുടെ ഇടപെടല്‍.

ഈ വര്‍ഷം തുടക്കത്തില്‍ തൃപ്തി ദേശായി അടക്കം നൂറോളം സ്ത്രീകല്‍ മഹാരാഷ്ട്രയിലെ ശനി ഷിന്‍ഗാനാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തില്‍ സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയാനാവില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഒരു നിയമവും സ്ത്രീയുടെ ആരാധന അവകാശത്തെ തടയുന്നില്ലെന്നും പുരുഷനു പോകാന്‍ സാധിക്കുന്നിടത്തെല്ലാം സ്ത്രീക്കും പോകാന്‍ കഴിയുമെന്നും അതു കൊണ്ടു തന്നെ സ്ത്രീകള്‍ക്ക് അവിടെയെല്ലാം പ്രവേശനം നല്‍കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും