സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മല്ലികാ സാരാഭായി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ബ്രോക്കര്‍ഃ ശബാനാ ആസ്മി

വിമെന്‍പോയിന്‍റ് ടീം

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് മുതിര്‍ന്ന അഭിനേതാവ് ശബാനാ ആസ്മി. ഫഡ്‌നാവിസ് എംഎന്‍എസിനോടൊപ്പം ചേര്‍ന്ന് നിയമത്തെയും ക്രമസമാധാനപാലനത്തെയും മറികടന്ന് കച്ചവടമുറപ്പിച്ചെന്നും ശബാനാ ആസ്മി പറഞ്ഞു. ട്വിറ്ററിലൂടെയാണ് ശബാനയുടെ പ്രതികരണം.

'എന്ത് ഭരണമാണ് നടക്കുന്നത്. മുഖ്യമന്ത്രി കച്ചവടത്തിന് ഇടനിലക്കാരനാവുകയും അഞ്ച് കോടി രൂപക്ക് ദേശസ്‌നേഹം വാങ്ങുകയും ചെയ്യുന്നു. എന്നിട്ട് സമാധാനപരമായി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള വഴിയൊരുക്കുന്നു' എന്നാണ് ശബാനയുടെ വിമര്‍ശനം.
സംഘപരിവാര്‍ വ്യത്യസ്ത ശബ്ദങ്ങളിലൂടെ സംസാരിക്കുന്നു. എന്നാല്‍ ഫഡ്‌നാവിസിന്റെ ഇടപെടലാണ് അതില്‍ തീവ്രത കൂടുതലാണ്. ഒരു മുഖ്യമന്ത്രി എംഎന്‍എസിനോടൊപ്പം ചേര്‍ന്ന് നിയമത്തെ മറികടന്ന് സിനിമ പ്രദര്‍ശനത്തിനുള്ള വഴി കണ്ടെത്തിക്കൊടുക്കുന്നുവെന്നും ശബാന ആസ്മി പറഞ്ഞു.

പാക് നടന്‍ ഫവാദ് ഖാന്‍ അഭിനയിച്ച 'യേ ദില്‍ ഹേ മുശ്കില്‍' പ്രദര്‍ശനം തടയുമെന്ന് നേരത്തെ എംഎന്‍എസ് ഭീഷണിയുയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് കരണ്‍ ജോഹര്‍ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായി. പ്രശ്‌നപരിഹാരത്തിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ എംഎന്‍എസ് നേതാവ് രാജ് താക്കറെ മുന്നോട്ട് വെച്ച ഉപാധികളില്‍ ഒന്നായിരുന്നു സൈന്യത്തിന് സംഭാവന നല്‍കണമെന്നത്.

പാക് താരങ്ങള്‍ അഭിനയിച്ച സിനിമകളില്‍ ഇന്ത്യന്‍ സൈന്യത്തിന് ആദരവ് അര്‍പ്പിക്കുന്ന സ്‌ളൈഡുകള്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം എന്നാതിയിരുന്നു മറ്റൊരു നിബന്ധന. സിനിമാ നിര്‍മ്മാതാക്കള്‍ ഈ നിബന്ധനകള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് എംഎന്‍എസ് സിനിമാ വിലക്കില്‍ നിന്നും പിന്‍മാറിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ മഹാരാഷ്ട്രയിലെ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് പ്രസിഡണ്ട് മുകേഷ് ഘട്ടും സിനിമയുടെ സംവിധായകന്‍ കരണ്‍ ജോഹറും സംബന്ധിച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും