സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഭയാനകം!!!

വിമെന്‍പോയിന്‍റ് ടീം

ഇസ്ലാമിക് സ്‌റ്റേറ്റ്‌സില്‍ എത്തിപ്പെട്ട മലയാളികളടക്കമുള്ള ഇന്ത്യന്‍പെണ്‍കുട്ടികളെ ഐഎസ് ഭീകരര്‍ ലൈംഗിക അടിമകളാക്കുന്നതായി റിപ്പോര്‍ട്ട്. ഗോത്ര മേഖലയില്‍ നിന്നുള്ള യസീതി സ്ത്രീകളെ കിട്ടാത്തതാണ് ലൈംഗിക ആവശ്യങ്ങള്‍ക്കായി ഇന്ത്യന്‍ സ്ത്രീകളെ ഉപയോഗിക്കുന്നത്. മഹാരാഷ്ട്ര, തെലുങ്കാന, എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ ഇസ്ലാമിക് സ്‌റ്റേറ്റ്‌സിലേക്ക് പോയ ഇന്ത്യക്കാരെ ലൈംഗിക ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനൊരുങ്ങുകയാണ് ഐസിസ്.

ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കുടുംബ സമേതം ഇസ്ലാമിക് സ്‌റ്റേറ്റ്‌സിലേക്ക് ആകര്‍ഷിക്കപ്പെട്ടുപോയ സ്ത്രീകളെ ആദ്യം പാചകക്കാരായും അനുബന്ധ ജോലികള്‍ക്കുമായാണ് ആദ്യം നിയോഗിച്ചിരുന്നത്. എന്നാല്‍ ഇവരെ ഐസിസ് പോരാളികള്‍ ലൈംഗിക ആവശ്യങ്ങള്‍ക്ക് ഇരയാക്കുകയാണെന്നാണ് വിവരം.

നേരത്തെ അവിടത്തെ ഗോത്ര വര്‍ഗ്ഗത്തിലെ യുവതികളേയും പെണ്‍കുട്ടികളേയുമാണ് ഇരയാക്കിയിരുന്നത്. ആ സാഹചര്യം മാറിയപ്പോഴാണ് ഇസ്ലാമിക് സ്‌റ്റേറ്റ്‌സിലെത്തുന്നവരെ തന്നേയും ലൈംഗിക അടിമകളാക്കാനുള്ള സമീപനത്തിലേക്ക് അവര്‍ തിരിയുന്നത്. വില്‍പ്പനക്കു പുറമേ സ്ത്രീകളെ നഗ്‌നരായി ചങ്ങലക്കിട്ട് പ്രദര്‍ശിപ്പിച്ച് ലേലത്തില്‍ വന്‍ തുകക്ക് കൈമാറുന്ന പതിവും ഈ മേഖലയിലുണ്ട്. അതിനിടെ നേരത്തെ തീവ്രവാദികളുടെ അടിമത്വത്തിലായ ഗോത്ര വര്‍ഗ്ഗ സ്ത്രീകളില്‍ എച്ച്.ഐ.വി. ബാധ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. അവരിലൂടെ ഐ.എസ് പോരാളികള്‍ക്കും ഇത് പടര്‍ന്നിരിക്കയാണ്. അതിനാല്‍ എച്.ഐ.വി. ബാധിച്ച സ്ത്രീകളെ ചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് ഉപയോഗിച്ചു വരികയാണെന്നാണ് വിവരം. ഇതോടെയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റ്‌സിലേക്ക് പലായനം ചെയ്ത സ്ത്രീകളേയും പെണ്‍കുട്ടികളേയും തീവ്രവാദികള്‍ ലൈംഗിക അടിമകളാക്കാന്‍ തുനിഞ്ഞിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഏഴ് ഇന്ത്യക്കാര്‍ മാത്രമാണ് ഇസ്ലാമിക് സ്‌റ്റേറ്റ്‌സിലേക്ക് ആകര്‍ഷിക്കപ്പെട്ടു പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ പത്തിരട്ടിയിലേറെ പേര്‍ കുടുംബസമേതവും അല്ലാതേയും ഇസ്ലാമിക് സ്‌റ്റേറ്റ്‌സിലേക്ക് കടന്നിട്ടുണ്ടെന്നാണ് വിവരം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും