സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ നിലപാടിനെ പ്രോത്സാഹിപ്പിക്കണമെന്ന് കോടിയേരി

വിമെന്‍പോയിന്‍റ് ടീം

 മുത്തലാഖ് വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയേണ്ടെന്ന് മുസ്ലിം ലീഗും അഭിപ്രായം പ്രകടിപ്പിച്ച് സിപിഐഎം രംഗത്ത്. രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാരിനും മുത്തലാഖ് വിഷയത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്നാണ് മുസ്ലിം ലീഗ് ഇന്ന് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ പണ്ഡിതര്‍ക്ക് മാത്രമാണ് അവകാശമെന്നും ലീഗ് അറിയിച്ചു. എന്നാല്‍ മുത്തലാഖ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയും ഇഎംഎസിനെതിരായ പഴയ മുദ്രാവാക്യത്തിന്റെ പേരില്‍ മുസ്ലിംലീഗിനെ പരിഹസിച്ചുമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് എത്തിയത്.
മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന നിലപാടിനെ പ്രോത്സാഹിപ്പിക്കണം. ഒന്നും കെട്ടും രണ്ടും കെട്ടുമെന്നൊക്കെ മുദ്രാവാക്യം വിളിച്ച് ഇഎംഎസിനെ അധിക്ഷേപിച്ച മുസ്ലിംലീഗുകാര്‍ക്ക് ഇപ്പോള്‍ അങ്ങനെ വിളിക്കാനാകുന്നില്ല എന്നത് കാണേണ്ടതുണ്ടെന്നും കോടിയേരി ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. മതങ്ങളിലെ വ്യക്തിനിയമത്തില്‍ എന്ത് പരിഷ്‌കരണം വേണമെന്ന ചര്‍ച്ച അതത് വിഭാഗത്തില്‍നിന്ന് ഉയര്‍ന്നുവരണം.

നരേന്ദ്ര മോഡി ഭരണത്തിലുണ്ടായ പുരോഗതി വര്‍ഗീയലഹളകള്‍ വര്‍ധിച്ചു എന്നത് മാത്രമാണ്. 2014ല്‍ 644 വര്‍ഗീയലഹളകള്‍ നടന്ന രാജ്യത്ത് 2015ല്‍ 757 ലഹളകള്‍ നടന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 95ല്‍നിന്ന് 97 ആയി ഉയര്‍ന്നു. 2016ല്‍ മരണം ഇതിലും കൂടുതലാണ്. ഇത് ഔദ്യോഗിക കണക്കാണ്. വര്‍ഗീയ ലഹളകള്‍ നടത്തി ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്ന സംഘപരിവാരത്തിന് മതങ്ങളെ കുറിച്ച് മിണ്ടാനുള്ള യോഗ്യതയില്ലെന്നും കോടിയേരി വിശദീകരിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും