സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

റീതാ ബഹുഗുണ ബി.ജെ.പിയിൽ ചേർന്നു

വിമെന്‍പോയിന്‍റ് ടീം

മുൻ കോൺഗ്രസ് നേതാവ്​ റീതാ ബഹുഗുണ ജോഷി ഒൗദ്യോഗികമായി ബി.ജെ.പിയിൽ ചേർന്നു.  യു.പി നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ ബി.ജെ.പി.യിലേക്ക്​ ചേക്കേറിയ മുൻ എം.എൽ.എ കൂടിയായ റീതയുടെ നീക്കം കോൺഗ്രസ്​ ക്യാമ്പിന്​ കനത്ത പ്രഹരമാണ്​ നൽകിയിരിക്കുന്നത്​.

ഉത്തര്‍പ്രേദേശ് രാഷ്ട്രീയത്തിലേക്ക് ഷീലാ ദീക്ഷിത്തിനെ കൊണ്ടുവരാനുളള പാര്‍ട്ടി തീരുമാനത്തില്‍  ജോഷിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ദീക്ഷിതിനെ മൂഖ്യമന്ത്രിസ്ഥാനാര്‍ഥിയായും കോണ്‍ഗ്രസ് ഉയര്‍ത്തികാട്ടിയിരുന്നു.

ഉത്തർ പ്രദേശിലെ വലിയൊരു വിഭാഗം ​നേതാക്കളെല്ലാം പുതിയ രാഹുൽ ഗാന്ധിയുട നേതൃത്വത്തെ ഇഷ്​ടപ്പെടുന്നവരല്ല. സോണിയാ ജി ഞങ്ങളുടെ വാക്കുകൾ കേൾക്കണമെന്നും രാഹുലി​െൻറ നേതൃത്വത്തിൻ കീഴിൽ ഒരുമാറ്റവുമുണ്ടാകില്ലെന്നും ബിജെപിയുടെ അംഗത്വ ചടങ്ങിൽ സംസാരിക്കവെ ​ജോഷി പറഞ്ഞു.

റീതയുടെ  സഹോദരനും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ വിജയ് ബഹുഗുണ ഈ വര്‍ഷമാദ്യം ഒമ്പത് എം.എല്‍.എ മാരുമായി കോണ്‍ഗ്രസ് വിട്ടതിനെതുടർന്ന്​ സംസ്​ഥാനം രാഷ്ട്രപതി ഭരണത്തിൻ കീഴിലായിരുന്നു.

സമാജ് വാദി പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റീത കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ദുര്‍ബലമായ കോണ്‍ഗ്രസിനെ റീതയുടെ ചുവടുമാറ്റം കുടുതല്‍ ദുര്‍ബലമാക്കുമെന്നാണ്​റിപ്പോർട്ട്.

ജാതി വോട്ടുകള്‍ ലക്ഷ്യംവെക്കുന്ന ബി.ജെ.പി മറ്റുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ സ്വീകരിക്കുന്ന നയമാണ് പിന്‍തുടരുന്നത്. ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ നേതാവും മുന്‍ എം.പിയുമായ ബ്രിജേഷ് പതകും ഇത്തരത്തില്‍ ബി.ജെ.പിയിലേക്കത്തെിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും