സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വനിതാ മാധ്യമ പ്രവർത്തകരെ അക്രമിച്ച കേസിൽ അഞ്ച്​അഭിഭാഷകർ അറസ്റ്റിൽ

വിമെന്‍പോയിന്‍റ് ടീം

വഞ്ചിയൂർ കോടതിയിൽ വനിതാ മാധ്യമ പ്രവർത്തകരെ അക്രമിച്ച കേസിൽ അഞ്ച്​അഭിഭാഷകർ അറസ്റ്റിൽ. ബാർ അസോസിയേഷൻ സെക്രട്ടറി ആനയറ ഷാജി, ആർ.രതിൻ, സുഭാഷ്, അരുൺ പി.നായർ, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേഷനിലെത്തി കീഴടങ്ങിയ ഇവർക്ക് പിന്നീട് പൊലിസ് ജാമ്യം അനുവദിച്ചു. വനിതാ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ രണ്ട് അഭിഭാഷകരെയും പൊതുവായി ആക്രമണം നടത്തിയതിന് മറ്റു മൂന്നുപേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

മന്ത്രി ഇ.പി.ജയരാജന്‍റെ കേസ് പരിഗണിക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഒരു സംഘം അഭിഭാഷകർ അതിക്രമം നടത്തിയത്. ജഡ്ജിയുടെ മുമ്പിൽ വെച്ചായിരുന്നു അഭിഭാഷകരുടെ അക്രമം. പൊലീസ് നോക്കിനിൽക്കെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റവും ഇറക്കിവിടലും നടന്നത്. മീഡിയ റൂമിലെ മാധ്യമ സ്ഥാപനങ്ങളുടെ പേരെഴുതിയ ബോർഡുകളും ഒരു സംഘം അഭിഭാഷകർ തകർത്തു.

40 മിനിറ്റോളം കോടതി മുറിയിൽ തുടർന്ന മാധ്യമപ്രവർത്തകരോട് ജയരാജനെതിരായ കേസ് പരിഗണനക്കെടുത്തപ്പോഴാണ് ഒരു സംഘം അഭിഭാഷകർ ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. ഇറങ്ങിപ്പോകാൻ സമ്മതിക്കാതിരുന്ന മാധ്യമ പ്രവർത്തകരെ അഭിഭാഷകർ ബലം പ്രയോഗിച്ച് ഇറക്കി വിട്ടു. അപ്പോഴും കോടതി മുറിയിൽ തന്നെ തുടർന്ന വനിതാ മാധ്യമ പ്രവർത്തകർക്കു നേരെയും ഭീഷണികളുണ്ടായി. പിന്നീട് വനിതാ പൊലീസുകാരെത്തിയാണ് ഇവരെ കോടതിമുറിക്കുള്ളിൽ നിന്നും പുറത്തെത്തിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും