സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇറോം ശര്‍മിളയുടെ പുതിയ പാര്‍ട്ടി ‘പ്രജ’

വിമെന്‍പോയിന്‍റ് ടീം

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മണിപ്പൂരി സമരനായിക ഇറോം​ശർമിള പുതിയ പാർട്ടി രൂപീകരിച്ചു. PRJA (Peoples Resurgence and Justice Alliance) എന്നാണ്​ പാർട്ടിയുടെ പേര്​. ഇംഫാലിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്​ ശർമിള പുതിയ പാർട്ടിയുടെ പ്രഖ്യാപനം നടത്തിയത്​.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൗബാൽ,കൗരി എന്നി രണ്ടു മണ്ഡലങ്ങളിൽ നിന്ന്​ ഇറോം ശർമിള നിയമസഭയിലേക്ക്​ മത്സരിക്കും. ശർമിളയുടെ വീടുൾപ്പെടുന്ന മണ്ഡലമാണ്​ കൗരി. തൗബാൽ മണിപ്പൂർ മുഖ്യമന്ത്രി ഒഖറാം ഇബോബി സിങിെൻറ മണ്ഡലമാണ്​.

മണിപ്പൂരിലെ സൈന്യത്തി​െൻറ പ്രത്യേകാധികാര നിയമത്തിനെതിരെ 16 വർഷമായി ഇറോം ശർമിള നിരാഹാരസമരം നടത്തി വരികയായിരുന്നു. ഇൗ വർഷം ആഗസ്റ്റ്​ 9 ാം തിയ്യതിയാണ്​ അവർ നിരാഹാരസമരം അവസാനിപ്പിക്കുകയും രാഷ്ട്രീയത്തിലേക്ക്​ ഇറങ്ങുകയാണെന്ന്​ പ്രഖ്യാപിക്കുകയും ചെയ്തത്​. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും