സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

രാജ്യസഭയില്‍ ഇതുവരെ നാലുപേര്‍

വിമന്‍ പോയിന്റ് ടീം

രാജ്യസഭയില്‍ കേരളത്തില്‍ നിന്ന് ഇതുവരെ നാലു സ്ത്രീകള്‍  മാത്രമാണു വിജയിച്ചിട്ടുള്ളത്.നിലവില്‍ ഒരംഗം ആണുള്ളത്. 
1954 ല്‍ തെരെഞ്ഞെടുക്കപ്പെട്ട കെ ഭാരതിയാണു കേരളത്തില്‍ നിന്നുള്ള ആദ്യ വനിത രാജ്യസഭാംഗം. കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായിരുന്ന എ പി ഉദയഭാനുവിന്റെ ഭാര്യ ആയിരുന്ന ഇവര്‍. രണ്ട് ടേമിലായി 1954 ഏപ്രില്‍ മൂന്നുമുതല്‍ 1964 ഏപ്രില്‍ രണ്ടുവരെ എം പി ആയിരുന്നു. കോണ്‍ഗ്രസ് പ്രതിനിധി ആയിരുന്നു.
1962 മുതല്‍ 1968 വരെ എം പി ആയിരുന്ന ദേവകി ഗോപിനാഥ്, 1974 മുതല്‍ 1980 വരെ അംഗമായിരുന്ന ലീല ദാമോദര മേനോന്‍ എന്നിവരാണു പിന്നീട് കേരളത്തില്‍ നിന്ന് രാജ്യസഭയിലെത്തിയ രണ്ട് സ്ത്രീകള്‍. ഇരുവരും കോണ്‍ഗ്രസ് എം പി മാരായിരുന്നു.
പിന്നീട് ഒരു വനിത രാജ്യസഭയിലെത്തുന്നത് 2010 ഏപ്രിലിലാണ് . സിപിഐ എം പ്രതിനിധിയായി ഡോ. ടി എന്‍. സീമയാണ് വിജയിച്ചത്. 2016 വരെ സീമയ്ക്ക് രാജ്യസഭാംഗമായി തുടരാം.
ആദ്യകാല കോണ്ഗ്രസ് നേതാക്കളായ ലക്ഷ്മി എന്‍.  മേനോനും (1952-66 വരെ മൂന്ന് ടേം ) അമ്മു സ്വാമിനാഥനും (1957-60 ) രാജ്യസഭയില്‍ എത്തിയിട്ടുണ്ടെങ്കിലും അത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. ലക്ഷ്മി എന്‍. മേനോന്‍ ബീഹാറില്‍ നിന്നും അമ്മു സ്വാമിനാഥന്‍ തമിഴ്‌നാട്ടില്‍ നിന്നും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും