സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്‌ലാമിനുവേണ്ടി ആളൂര്‍ ഹാജരാകും

വിമെന്‍പോയിന്‍റ് ടീം

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിനുവേണ്ടി അഡ്വക്കേറ്റ് ബി.എ. ആളൂര്‍ ഹാജരാകും.നേരത്തെ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി സുപ്രീംകോടതിയില്‍ അടക്കം ഹാജരായ അഭിഭാഷകനാണ് ആളൂര്‍. ആളൂരിനെ അഭിഭാഷകനായി നിയമിക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍ ഇസ്‌ലാം നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു.

തനിക്ക് അഭിഭാഷകനായി അഡ്വക്കേറ്റ് ബി.എ ആളൂരിനെ വേണമെന്ന് ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്‌ലാം നേരത്തെ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ട് മുഖേനെയാണ് അമീറുള്‍ അപേക്ഷ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. ഹിന്ദി അറിയുന്ന അഭിഭാഷകനെ വേണമെന്നും അമീറുള്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ അമീറുളുമായി സംസാരിക്കാനും വക്കാലത്ത് ഒപ്പിടാനും ആളൂര്‍ ശ്രമിച്ചിരുന്നുവെങ്കിലും കോടതി അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് വക്കീലായി ആളൂരിനെ വേണമെന്ന് അമീറുള്‍ അപേക്ഷ സമര്‍പ്പിച്ചത്.

കഴിഞ്ഞ ഏപ്രില്‍ 28 നാണ് രായമംഗലം പഞ്ചായത്തിലെ ഇരവിച്ചിറയില്‍ 29 കാരിയായ നിയമ വിദ്യാര്‍ഥിനി ജിഷയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കൊലപാതകക്കേസില്‍ അസം സ്വദേശിയായ അമീറുള്‍ ഇസ്ലാമിനെ നീണ്ട അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 14 ന് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി 1500 പേരെ ചോദ്യം ചെയ്യുകയും 30 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 23 പേരെ ഡി.എന്‍.എ പരിശോധനക്ക് വിധേയരാക്കി. 21 ലക്ഷം ഫോണ്‍കോളുകള്‍ പരിശോധിച്ചു. 5000 വിരലടയാള പരിശോധനയും നടത്തി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും